മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട 15 കിലോയുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട
മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട 15 കിലോയുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട
മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; 15 കിലോയുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ

​മൂവാറ്റുപുഴ: എറണാകുളം റൂറൽ പരിധിയിൽ ലഹരിവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. 15 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്.

​ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പള്ളിത്താഴത്ത് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിയ ഇവർ അവിടെ നിന്ന് ഓട്ടോറിക്ഷയിൽ മൂവാറ്റുപുഴയിലേക്ക് കടക്കുകയായിരുന്നു. അന്വേഷണ സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

​ലാഭം 25 മടങ്ങ്

ബംഗാളിൽ നിന്ന് കിലോയ്ക്ക് വെറും ആയിരം രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് 25,000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണിവർ. ഇവർ ഇടയ്ക്കിടെ കേരളത്തിൽ വന്നുപോകുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

​ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

​റൂറൽ ജില്ലയിൽ ലഹരി വേട്ട ശക്തമായി തുടരുകയാണ്. ഈ മാസം തന്നെ 69 ഗ്രാം രാസലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാലും, 19 ഗ്രാം എം.ഡി.എം.എയുമായി കോട്ടയം സ്വദേശി അനന്ദുവും പിടിയിലായിരുന്നു. ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സുകളിലാണ് ഇവർ രാസലഹരി എത്തിച്ചിരുന്നത്.