പെരുവംമൂഴിയിലെ മോഷണശ്രമം വിനയായി സുരേഷിന് കാപ്പ, ജയിലിലേക്ക്

നിരവധി മോഷണക്കേസുകളിൽ പ്രതിയായ സുരേഷിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.

പെരുവംമൂഴിയിലെ മോഷണശ്രമം വിനയായി സുരേഷിന് കാപ്പ, ജയിലിലേക്ക്
നിരവധി മോഷണക്കേസുകളിൽ പ്രതിയായ സുരേഷിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

​മോഷണക്കേസ് പ്രതിക്ക് കാപ്പ; വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

പുത്തൻകുരിശ്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ കാപ്പ (KAPA) ചുമത്തി ജയിലിലടച്ചു. സൗത്ത് ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടിൽ സുരേഷിനെ (41) ആണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

​എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

​കഴിഞ്ഞ മെയ് 10-ന് മൂവാറ്റുപുഴ-കോലഞ്ചേരി റോഡിലെ പെരുവംമൂഴി ജംഗ്ഷനിലുള്ള ഒരു കടയിൽ അതിക്രമിച്ച് കയറി പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പുത്തൻകുരിശ് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് നടപടിക്ക് ആധാരം. പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം. സാഹിൽ, എ.എസ്.ഐ രാമചന്ദ്രൻ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.എ. അനീഷ്, വിനു അബ്രഹാം, എ.കെ. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.