ബി.എസ്.എൻ.എൽ കെട്ടിടം കാടുകയറുന്നു

അൻപത് വർഷത്തെ ചരിത്രം മായ്ച്ച്ഒറ്റരാത്രി ഓപ്പറേഷൻ -മൂവാറ്റുപുഴ ബി.എസ്.എൻ.എൽ കെട്ടിടം കാടുകയറുന്നു മൂവാറ്റുപുഴയിലെ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ബി.എസ്.എൻ എൽ

ബി.എസ്.എൻ.എൽ കെട്ടിടം കാടുകയറുന്നു
അൻപത് വർഷത്തെ ചരിത്രം മായ്ച്ച്ഒറ്റരാത്രി ഓപ്പറേഷൻ -മൂവാറ്റുപുഴ ബി.എസ്.എൻ.എൽ കെട്ടിടം കാടുകയറുന്നു
ബി.എസ്.എൻ.എൽ കെട്ടിടം കാടുകയറുന്നു

അൻപത് വർഷത്തെ ചരിത്രം മായ്ച്ച്ഒറ്റരാത്രി ഓപ്പറേഷൻ -മൂവാറ്റുപുഴ ബി.എസ്.എൻ.എൽ കെട്ടിടം കാടുകയറുന്നു

മൂവാറ്റുപുഴയിലെ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ബി.എസ്.എൻ.എൽ കസ്റ്റമർ സർവ്വീസ് സെൻ്റർ (സി.എസ്.സി) ഉൾപ്പെടെയുള്ള സുപ്രധാന ഓഫീസുകൾ രാത്രിയുടെ മറവിൽ അടച്ചുപൂട്ടി ടെലി എക്സ്ചേഞ്ചിലെ സൗകര്യമില്ലാത്ത ചെറിയ മുറിയിലേക്ക് മാറ്റിയ നടപടിയിൽ വ്യാപക പ്രതിഷേധം. 2023 ഡിസംബർ 18-നാണ് സി.എസ്.സി അടച്ചുപൂട്ടിയത്. കഴിഞ്ഞ അൻപത് വർഷത്തിലേറെയായി സെൻട്രൽ ടെലിഗ്രാഫ് ഓഫീസ് ആയി പ്രവർത്തിച്ചിരുന്ന, എം.സി. റോഡ് തീരത്തുള്ള ഏകദേശം 8500 ചതുരശ്രയടി വിസ്തീർണ്ണമുള്ള മൂന്ന് നില കെട്ടിടമാണ് ഇപ്പോൾ കാടുപിടിച്ച് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്. ഔട്ട്ഡോർ മെയിൻ്റനൻസ്, മാർക്കറ്റിംഗ് വിഭാഗം, സിവിൽ വിങ്ങ്, ഡിവിഷണൽ ഓഫീസ്, ഏരിയ മാനേജരുടെ ഓഫീസ്, ക്യാഷ് കൗണ്ടർ തുടങ്ങി മാസംതോറും ലക്ഷങ്ങൾ വരുമാനം നേടിയിരുന്ന ഒൻപതോളം സുപ്രധാന വിഭാഗങ്ങളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റരാത്രികൊണ്ട് നീക്കം ചെയ്തത്. അംഗീകൃത സംഘടനകളുമായി കൂടിയാലോചിക്കുകയോ പൊതുജനങ്ങളെ അറിയിക്കുകയോ ചെയ്യാതെ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി സ്വീകരിച്ച ഈ നടപടി 'പൊൻമുട്ടയിടുന്ന താറാവിനെ ഞെക്കിക്കൊന്നതിന്' തുല്യമാണെന്നാണ് ബി.എസ്.എൻ.എൽ ജീവനക്കാർ ആരോപിക്കുന്നത്. ഇതിനെതിരെ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ 36 ദിവസം നീണ്ട സമരം നടത്തിയെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ലെന്ന് കെ. മോഹനൻ (ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി) അഭിപ്രായപ്പെട്ടു. പൊതുമുതൽ കൊള്ളയടിക്കുന്നവർക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.