​പേരാമ്പ്ര കാർ തീപിടിത്തം ആസൂത്രിതം കന്നാസുമായി പോയ സ്ത്രീ ആര്? ദുരൂഹതയേറ്റി സിസിടിവി ദൃശ്യങ്ങൾ

പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്. കന്നാസുമായി പോകുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.

​പേരാമ്പ്ര കാർ തീപിടിത്തം ആസൂത്രിതം കന്നാസുമായി പോയ സ്ത്രീ ആര്? ദുരൂഹതയേറ്റി സിസിടിവി ദൃശ്യങ്ങൾ
പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്

പേരാമ്പ്ര കാർ തീപിടിത്തം: അപകടം ആസൂത്രിതമെന്ന് പൊലീസ്; ദുരൂഹതയേറ്റി കന്നാസുമായി പോയ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ

​പേരാമ്പ്ര: കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. കന്നാസുമായി പോകുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

​വാഹനത്തിന്റെ തകരാറല്ല തീപിടിത്തത്തിന് കാരണമായതെന്ന് മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തീ പടർന്നത് എൻജിനിൽ നിന്നല്ലെന്നും കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നതാകാം അപകടത്തിന് കാരണമായതെന്നുമാണ് സൂചന. കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്നും വലിയ ശബ്ദം കേട്ടെന്നും സംഭവദിവസം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.

​ഭർത്താവിന്റെ മൊഴി പുറത്ത്

​അപകടത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സോനയുടെ ഭർത്താവ് രജിൻ ലാലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കാറിന്റെ പിൻസീറ്റിലായിരുന്നു സോന ഇരുന്നിരുന്നത്. യാത്രയ്ക്കിടയിൽ പെട്രോളിന്റെ മണം അനുഭവപ്പെട്ടതായും, ഇതേക്കുറിച്ച് ചോദിച്ചപ്പോഴേക്കും പെട്ടെന്ന് തീ പടരുകയായിരുന്നു എന്നുമാണ് രജിൻ ലാൽ മൊഴി നൽകിയിരിക്കുന്നത്. രജിൻ ലാലിന്റെ ശരീരത്തിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിട്ടുള്ളത്. പെട്രോളിന്റെ സാന്നിധ്യം മോട്ടർ വാഹന വകുപ്പും തള്ളിക്കളയുന്നില്ല.

​കാണാതായ ആ രണ്ട് മണിക്കൂർ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സംഭവ ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. വൈകിട്ട് ബന്ധുവായ യുവതിയോടൊപ്പം സോന പേരാമ്പ്ര ടൗണിൽ പോയിരുന്നു. ഫാൻസി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന തനിച്ച് എവിടെയോ പോയതായി യുവതി മൊഴി നൽകിയിട്ടുണ്ട്. പിന്നീട് 7.30-ഓടെ രജിൻ ലാൽ കാറിലെത്തി സോനയെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ രാത്രി 7.30-ന് വീട്ടിൽ നിന്നിറങ്ങിയ ഇവർ അപകടത്തിൽപ്പെടുന്നതുവരെയുള്ള രണ്ട് മണിക്കൂറോളം സമയം എവിടെയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

​നടുവണ്ണൂർ റോഡിനു സമീപം കന്നാസുമായി പോകുന്ന സ്ത്രീ സോന തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്ന് വിശദമായി പരിശോധിക്കും. ആശുപത്രിയിൽ കഴിയുന്ന രജിൻ ലാലിന്റെ കൂടുതൽ മൊഴികളും ഈ ദുരൂഹത നീക്കുന്നതിൽ നിർണായകമാകും.