സൈബർ ലോകത്തെ ചതിക്കുഴികളുമായി അച്യുത അവതാരം ടീസർ പുറത്തിറങ്ങി

പുനിത് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സൈബർ ക്രൈം ത്രില്ലർ ചിത്രം അച്യുത അവതാരം ഔദ്യോഗിക ടീസർ റിലീസായി. മാളവിക നന്ദൻ, അവിനാശ് എന്നിവർ പ്രധാന വേഷങ്ങളിൽ.

സൈബർ ലോകത്തെ ചതിക്കുഴികളുമായി അച്യുത അവതാരം ടീസർ പുറത്തിറങ്ങി
അച്യുത അവതാരം' ഔദ്യോഗിക ടീസർ റിലീസായി

​സൈബർ ലോകത്തെ ചതിക്കുഴികളുമായി 'അച്യുത അവതാരം'; ടീസർ പുറത്തിറങ്ങി

​കൊച്ചി: സൈബർ ലോകത്തെ ചതിക്കുഴികളും കെണികളും പ്രമേയമാക്കി ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.

​ഒരു സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ടീസറിൽ, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിരവധി ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങളിലേക്കും അതിലൂടെ ഉണ്ടാകുന്ന അപകടങ്ങളിലേക്കുമാണ് ചിത്രം വിരൽ ചൂണ്ടുന്നത്. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

​പ്രമുഖ നർത്തകിയും നടിയുമായ മാളവിക നന്ദൻ, 'കാന്താര' ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവർക്കൊപ്പം പ്രമുഖ അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദേശീയ അവാർഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രം വരും മാസത്തിൽ (ജൂൺ) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

​ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. പവൻ പൂവയ്യ, മഹേഷ് തോട്ട എന്നിവർ എഡിറ്റിംഗും നാഗരാജു, നവീൻ എന്നിവർ ആർട്ടും നിർവ്വഹിക്കുന്നു. വി.എഫ്.എക്സ് & ഡിസൈൻസ്: ഐഡന്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർമാർ: ലോഹിത് ഷെട്ടി പാൽഗെ, അഖിൽ ഉച്ചിൽ.

​മേക്കപ്പ്: വികാസ്, ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ് വി. പ്രൊഡക്ഷൻ കൺട്രോളർമാരായി വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി എന്നിവരും ഡിജിറ്റൽ മാർക്കറ്റിംഗ് വൈറ്റ് പേപ്പറും കൈകാര്യം ചെയ്യുന്നു.