മൂവാറ്റുപുഴയെ ആവേശത്തിലാക്കി വിശ്വകർമ്മ പ്രീമിയർ ലീഗ് പാച്ചു ആചാരി മെമ്മോറിയൽ ട്രോഫി ആലപുരം ശാഖയ്ക്ക്
മൂവാറ്റുപുഴയിൽ നടന്ന വിശ്വകർമ്മ പ്രീമിയർ ലീഗ് രണ്ടാം സീസണിൽ ആലപുരം ശാഖ ജേതാക്കളായി. ലഹരി വിരുദ്ധ സന്ദേശമുയർത്തി വിശ്വകർമ്മ യുവജന ഫെഡറേഷനാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
വിശ്വകർമ്മ പ്രീമിയർ ലീഗ് സീസൺ 2: ആലപുരം ശാഖ ജേതാക്കൾ; ലഹരിക്കെതിരെ കായിക കരുത്തുമായി യുവജന ഫെഡറേഷൻ
മൂവാറ്റുപുഴ: ലഹരി മാഫിയക്കെതിരെ യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) മൂവാറ്റുപുഴ താലൂക്ക് യൂണിയൻ യുവജന ഫെഡറേഷൻ സംഘടിപ്പിച്ച 'വിശ്വകർമ്മ പ്രീമിയർ ലീഗ് സീസൺ 2' ആവേശകരമായി സമാപിച്ചു. ഞായറാഴ്ച നോർത്ത് മാറാടി ആൻഫീൽഡ് ടറഫിൽ നടന്ന ടൂർണമെന്റ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു ജോൺ ഉദ്ഘാടനം ചെയ്തു.
വിവിധ ശാഖകളിൽ നിന്നായി എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആലപുരം ശാഖ ചാമ്പ്യന്മാരായി. ഇവർ കെ.കെ. പാച്ചു ആചാരി മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി. ആവേശകരമായ ഫൈനലിൽ പോരാടിയ കൂത്താട്ടുകുളം ശാഖ റണ്ണേഴ്സ് അപ്പായി കെ.കെ. അയ്യപ്പൻ ആചാരി മെമ്മോറിയൽ ട്രോഫി നേടി. മഹിളാ സംഘം താലൂക്ക് യൂണിയൻ സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനത്തിനുള്ള ട്രോഫി ആവോലി അമ്പലംപടി ശാഖ സ്വന്തമാക്കി.
യുവജന ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് അഭിജിത്ത് സുരേഷ്, ഭാരവാഹികളായ സന്തോഷ് കെ.യു, മനു ബ്ലായിൽ, പ്രജിത്ത് റ്റി.പി, അജയ്കുമാർ, ബിജുമോൻ എം, ഭഗവൽ ദാസ്, ബിജുമോൻ കെ.കെ, രഞ്ജിത്ത് രവീന്ദ്രൻ, ഹരി കെ.എൻ, വിജു വി.ജി എന്നിവരും മഹിളാ സംഘം ഭാരവാഹികളായ അമ്പിളി സുഭാഷ്, മഞ്ജു സന്തോഷ്, അനിത സിജു, അനു എം.ഒ, ജോഫി സന്തോഷ് (ജില്ലാ വൈസ് പ്രസിഡന്റ്), ബോർഡ് മെമ്പർമാരായ റ്റി.എൻ. മോഹനൻ, മുരളീധരൻ എ.എസ്, മനോജ് കെ.പി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
