​ഓടി ജയിച്ച് കോളേജ് താരങ്ങൾ റെഡ് റൺ മാരത്തണിൽ ക്രിസ്റ്റി തനീഷും ആവണി ബാബുവും ചാമ്പ്യന്മാർ

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച റെഡ് റൺ മിനി മാരത്തണിൽ ക്രിസ്റ്റി തനീഷും ആവണി ബാബുവും ഒന്നാം സ്ഥാനം നേടി. വിശദ വിവരങ്ങൾ വായിക്കാം.

​ഓടി ജയിച്ച് കോളേജ് താരങ്ങൾ റെഡ് റൺ മാരത്തണിൽ ക്രിസ്റ്റി തനീഷും ആവണി ബാബുവും ചാമ്പ്യന്മാർ
റെഡ് റൺ മിനി മാരത്തൺ: ക്രിസ്റ്റി തനീഷും ആവണി ബാബുവും ജേതാക്കൾ
​ഓടി ജയിച്ച് കോളേജ് താരങ്ങൾ റെഡ് റൺ മാരത്തണിൽ ക്രിസ്റ്റി തനീഷും ആവണി ബാബുവും ചാമ്പ്യന്മാർ

ആലപ്പുഴയിൽ റെഡ് റൺ മിനി മാരത്തൺ: ക്രിസ്റ്റി തനീഷും ആവണി ബാബുവും ജേതാക്കൾ

ആലപ്പുഴ: എച്ച്.ഐ.വി./എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല 'റെഡ് റൺ' മിനി മാരത്തണിൽ (5 കി.മീ) ക്രിസ്റ്റി തനീഷും ആവണി ബാബുവും ജേതാക്കളായി. 17 മുതൽ 24 വയസ്സുവരെയുള്ള കോളേജ് വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.

​ആൺകുട്ടികളുടെ വിഭാഗത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ക്രിസ്റ്റി തനീഷും, പെൺകുട്ടികളുടെ വിഭാഗത്തിൽ അമ്പലപ്പുഴ ഗവ. കോളേജിലെ ആവണി ബാബുവും ഒന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്. സെയിദ് മുഹമ്മദ് (ഗവ. കോളേജ്, അമ്പലപ്പുഴ), അഭിരാം യു. പി (യു.ഐ.ടി, കരുവാറ്റ) എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ സി. ആർ. ഗൗരി (എസ്.ഡി. കോളേജ്, ആലപ്പുഴ), അനുപമ രഞ്ജിത്ത് (എസ്.ഡി. കോളേജ്, ആലപ്പുഴ) എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 4000, 3000 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.

​പവർ ഹൗസ് പാലത്തിന് പടിഞ്ഞാറുവശത്ത് നിന്ന് ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്. ആർ. ദിലീപ് കുമാർ, ഡോ. എം. അനന്ത്, ഡോ. കെ. അനൂപ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എസ്. ലക്ഷ്മി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ചിത്ര ഐ., ഡോ. സേതുനാഥ് ആർ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.