കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഒളിമ്പിക് ഭവൻ പ്രവർത്തനമാരംഭിച്ചു

വർഷത്തെ കാത്തിരിപ്പിനൊടുവിൽ എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന് സ്വന്തം ഓഫീസ്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തനം ആരംഭിച്ച ഒളിമ്പിക് ഭവൻ വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഒളിമ്പിക് ഭവൻ പ്രവർത്തനമാരംഭിച്ചു
ഒളിമ്പിക് സ്വപ്നങ്ങൾക്ക് കരുത്തേകാൻ എറണാകുളത്ത് 'ഒളിമ്പിക് ഭവൻ' പ്രവർത്തനമാരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ചു
കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഒളിമ്പിക് ഭവൻ പ്രവർത്തനമാരംഭിച്ചു
കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഒളിമ്പിക് ഭവൻ പ്രവർത്തനമാരംഭിച്ചു
കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഒളിമ്പിക് ഭവൻ പ്രവർത്തനമാരംഭിച്ചു
കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഒളിമ്പിക് ഭവൻ പ്രവർത്തനമാരംഭിച്ചു
കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഒളിമ്പിക് ഭവൻ പ്രവർത്തനമാരംഭിച്ചു

ഒളിമ്പിക് സ്വപ്നങ്ങൾക്ക് കരുത്തേകാൻ എറണാകുളത്ത് 'ഒളിമ്പിക് ഭവൻ' പ്രവർത്തനമാരംഭിച്ചു

കൊച്ചി: ജില്ലയിലെ കായിക മേഖലയുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന് 43 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം ഓഫീസ് യാഥാർഥ്യമായി. കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ 'ഒളിമ്പിക് ഭവൻ' കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ ഏകോപനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായാണ് ഓഫീസ് പ്രവർത്തിക്കുക.

​ഒരു ഓഫീസ് തുറന്നത് കൊണ്ടുമാത്രം ലോകോത്തര നിലവാരത്തിലുള്ള കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി. സുനിൽകുമാർ പറഞ്ഞു. സ്പോർട്സിനോടുള്ള താല്പര്യം വളർത്തിയെടുക്കുകയും കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വേണം. കായിക മേഖലയിൽ പ്രാവീണ്യമുള്ള അംഗങ്ങളെ ഉൾപ്പെടുത്തി മികച്ച പ്രോജക്ടുകൾ തയ്യാറാക്കി സി.എസ്.ആർ (CSR) ഫണ്ട് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡെന്നി തോമസ് അധ്യക്ഷത വഹിച്ചു. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ കുട്ടികളെയും യുവാക്കളെയും കായികരംഗത്തേക്ക് ആകർഷിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ വിദ്യാഭ്യാസ-സ്പോർട്സ് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്മി ജെറാൾഡ് അഭിപ്രായപ്പെട്ടു. ഇതിനായി കോർപ്പറേഷന്റെ എല്ലാവിധ സഹകരണവും അവർ വാഗ്ദാനം ചെയ്തു. 'സ്പോർട്സ് എല്ലാവരുടേതുമാണ്' എന്ന സന്ദേശമാണ് റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ് ഐ.ആർ.എസ് നൽകിയത്.

​കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. എം. അബൂബക്കർ, അഡ്വ. ഇ. എം. സുനിൽകുമാർ, ബിന്ദു മനോഹരൻ, എ. പി. ഉദയൻ, ശിവശങ്കർ രഘു, ജോയിന്റ് സെക്രട്ടറിമാരായ സജീവ് എസ്. നായർ, സജീവൻ ജി., എൽദോസ് പി. എബി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

​ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോയി പോൾ സ്വാഗതവും ട്രഷറർ വി. എ. മൊയ്തീൻ നൈന ഐ.ആർ.എസ് നന്ദിയും പറഞ്ഞു.