കെൽട്രോണിൽ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ പി.ജി.ഡി.സി.എ, ഡി.സി.എ ഉൾപ്പെടെയുള്ള പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

കെൽട്രോണിൽ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
കെൽട്രോണിൽ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

കെൽട്രോണിൽ പി.എസ്.സി അംഗീകൃത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

​തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യത നേടാൻ സഹായിക്കുന്ന സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

​പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (PGDCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (DCA), വേർഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (CFA) തുടങ്ങിയ കോഴ്‌സുകളിലേക്കാണ് നിലവിൽ പ്രവേശനം നടക്കുന്നത്.

​താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി തിരുവനന്തപുരം സ്‌പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് 0471 2337450, 8590605271 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.