സംസ്ഥാന ചലച്ചിത്ര അവാർഡ് 2025
സംസ്ഥാന ചലച്ചിത്ര അവാർഡ് 2025 എൻട്രികൾ ക്ഷണിച്ചു
സംസ്ഥാന ചലച്ചിത്ര അവാർഡ് 2025: എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം: 2025-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള അപേക്ഷകൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ക്ഷണിച്ചു. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ എന്നിവയ്ക്കും ഈ കാലയളവിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയ്ക്കുമാണ് അവാർഡിനായി അപേക്ഷിക്കാവുന്നത്.
കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി (അൺഎൻക്രിപ്റ്റഡ്) അല്ലെങ്കിൽ ബ്ലൂ-റേ ഫോർമാറ്റിലാണ് സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമുകൾ അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralafilm.com-ൽ ലഭ്യമാണ്. കൂടാതെ തിരുവനന്തപുരത്തെ അക്കാദമി സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും, തപാൽ വഴി ആവശ്യമുള്ളവർക്ക് നിശ്ചിത തുകയുടെ സ്റ്റാമ്പ് പതിപ്പിച്ച കവർ അയച്ചു നൽകിയാൽ ഫോം ലഭ്യമാക്കുന്നതുമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും ഫോം ലഭ്യമാകും.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഫെബ്രുവരി 16-ന് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം.

