പൊന്മുണ്ടം സൗത്ത് ജി.എം.എൽ.പി സ്‌കൂൾ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കമായി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ പൊന്മുണ്ടം സൗത്ത് ജി.എം.എൽ.പി സ്‌കൂളിന് 60 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം വരുന്നു. മന്ത്രി വി. അബ്ദുറഹിമാൻ ശിലാസ്ഥാപനം നിർവഹിച്ചു.

പൊന്മുണ്ടം സൗത്ത് ജി.എം.എൽ.പി സ്‌കൂൾ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കമായി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ട്ടിട നിർമ്മാണത്തിന് തുടക്കമായി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

​പൊന്മുണ്ടം സൗത്ത് ജി.എം.എൽ.പി സ്‌കൂളിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

​മലപ്പുറം: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന പൊന്മുണ്ടം സൗത്ത് ജി.എം.എൽ.പി. സ്‌കൂളിന് പുത്തൻ പ്രതീക്ഷയായി പുതിയ കെട്ടിടം വരുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കുന്നത്.

​സ്കൂൾ ഗ്രൗണ്ടിന്റെ ഒരു ഭാഗം പ്രയോജനപ്പെടുത്തിയാണ് കെട്ടിടം ഉയരുന്നത്. ഭാവിയിൽ കുട്ടികളുടെ കായിക വിനോദങ്ങൾക്കായി സ്കൂളിന് പുറത്ത് കൂടുതൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. ഗ്രൗണ്ട് വികസനത്തിന് ശേഷം 'ഹെൽത്തി കിഡ്‌സ്' പദ്ധതി വഴി ആവശ്യമായ കളിയുപകരണങ്ങൾ ലഭ്യമാക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനൂർ മണ്ഡലത്തിലെ ഏഴ് സ്‌കൂളുകൾക്കായി അനുവദിച്ച നാല് കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

​രണ്ട് നിലകളിലായി 165.87 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് വലിയ ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ഇതിലുണ്ടാകും. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് നിർമ്മാണ റിപ്പോർട്ടും വിദ്യ കിരണം കോ-ഓഡിനേറ്റർ സുരേഷ് കൊളശ്ശേരി വിദ്യാഭ്യാസ റിപ്പോർട്ടും അവതരിപ്പിച്ചു.

​ഇബ്രാഹിം സുനീർ, വാർഡ് മെമ്പർ ആദർശ്, ജലീൽ മയൂര, സ്കൂൾ എച്ച്.എം പി. രാധാമണി, സി.കെ. ഉസ്മാൻ ഹാജി, പി.ടി.എ പ്രസിഡന്റ് രമ്യ തുടങ്ങിയവർ സംസാരിച്ചു.