ജന്മദിനത്തിൽ വേറിട്ട ലുക്കുമായി ജയസൂര്യ ടൈറ്റാൻസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ജയസൂര്യയുടെ ജന്മദിനത്തിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒക്ടോബർ 1 ന് തിയേറ്ററുകളിലെത്തും.

ജന്മദിനത്തിൽ വേറിട്ട ലുക്കുമായി ജയസൂര്യ ടൈറ്റാൻസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
നീട്ടിയ മുടിയും കൈയിലൊരു പിസ്റ്റളും; ജന്മദിനത്തിൽ വേറിട്ട ലുക്കുമായി ജയസൂര്യ

ജന്മദിനത്തിൽ വേറിട്ട ലുക്കുമായി ജയസൂര്യ; 'ടൈറ്റാൻസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കൊച്ചി: മലയാള സിനിമയിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ജയസൂര്യക്ക് ജന്മദിനാശംസകൾ നേർന്ന് പുതിയ ചിത്രമായ 'ടൈറ്റാൻസ്' അണിയറപ്രവർത്തകർ. ചിത്രത്തിലെ താരത്തിന്റെ വേറിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ആശംസകൾ അറിയിച്ചിരിക്കുന്നത്. നീട്ടി വളർത്തിയ മുടിയും താടിയും കൈയ്യിൽ പിസ്റ്റളുമേന്തിയുള്ള മാസ് അവതാരത്തിലാണ് ജയസൂര്യ പോസ്റ്ററിലുള്ളത്.

​പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നത്. 'നേരമ്പോക്കിന്റെ' ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സുനിൽ സിംഗ്, സജിത്ത് പി.വൈ. എന്നിവരാണ്.

​ജയസൂര്യക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരേഷ് കൃഷ്ണ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായി വലിയ ബജറ്റിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

​ജയിംസ് സെബാസ്റ്റ്യൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഷാൻ റഹ്മാനാണ്. വിഷ്ണുശർമ്മ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, കല: മഹേഷ് പിറവം, ആക്ഷൻ: ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ഡിസൈൻ: യെല്ലോ ട്രൂത്ത്, പി.ആർ.ഒ: വാഴൂർ ജോസ്.

​നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലുള്ള 'ടൈറ്റാൻസ്' ഒക്ടോബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.