ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി ഒരേ ക്ലാസിലെ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 14 വയസ്സുള്ള രണ്ടു വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 23 കാരനെ തിരുവനന്തപുരം പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു.

ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി ഒരേ ക്ലാസിലെ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സ്വദേശി പോലീസിന്റെ പിടിയിലായി. തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജ് (23) ആണ് അറസ്റ്റിലായത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജ് അറസ്റ്റിൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സ്വദേശി പോലീസിന്റെ പിടിയിലായി. തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജ് (23) ആണ് അറസ്റ്റിലായത്. ഒരേ ക്ലാസിൽ പഠിക്കുന്ന 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെയാണ് ഇയാൾ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചത്.

​ഇൻസ്റ്റഗ്രാം വഴിയാണ് അനുരാജ് ആദ്യം ഒരു പെൺകുട്ടിയുമായും പിന്നീട് അതേ ക്ലാസിലെ മറ്റൊരു കുട്ടിയുമായും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരുമായി അടുപ്പത്തിലായ ശേഷം, നേരിൽ കാണാൻ തയ്യാറായില്ലെങ്കിൽ സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരേസമയം രണ്ടുപേരുമായും പ്രതിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന കാര്യം പെൺകുട്ടികൾ പരസ്പരം അറിഞ്ഞിരുന്നില്ല.

​കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽനിന്ന് പോത്തൻകോട്ട് എത്തിയ പ്രതി, വീട്ടിൽ ആളില്ലാതിരുന്ന സമയം ആദ്യത്തെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഫോണിൽ നഗ്നദൃശ്യങ്ങൾ പകർത്തി, അത് കാട്ടി ഭീഷണിപ്പെടുത്തി അതേ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി രണ്ടാമത്തെ പെൺകുട്ടിയെയും വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി.

​നാട്ടിലേക്ക് മടങ്ങിയ പ്രതി, ഇവരുടെ ക്ലാസിലെ മൂന്നാമതൊരു പെൺകുട്ടിയെക്കൂടി ഇത്തരത്തിൽ കുടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടികൾ തങ്ങൾക്ക് നേരിട്ട പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് പോത്തൻകോട് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.

​ഇയാൾക്കെതിരെ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ മറ്റ് രണ്ട് പോക്സോ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.