ഓൺലൈൻ ലോട്ടറിക്കെതിരെ ശക്തമായ നടപടി വേണം ഐ.എൻ.ടി.യു.സി

കേരളത്തിൽ നിയമവിരുദ്ധ ഓൺലൈൻ ലോട്ടറികൾ പൂർണ്ണമായി നിരോധിക്കാൻ പൊലീസും ധനകാര്യ വകുപ്പും ചേർന്ന് സ്ക്വാഡ് രൂപീകരിക്കണമെന്ന് INTUC ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് പാലക്കാട് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു.

ഓൺലൈൻ ലോട്ടറിക്കെതിരെ ശക്തമായ നടപടി വേണം ഐ.എൻ.ടി.യു.സി
ഓൺലൈൻ ലോട്ടറിക്കെതിരെ സംയുക്ത സ്ക്വാഡ് വേണം; INTUC ലോട്ടറി ഏജന്റ്സ് കോൺഗ്രസ് സംസ്ഥാന യോഗം

ഓൺലൈൻ ലോട്ടറിക്കെതിരെ ശക്തമായനടപടി വേണം: ഐ.എൻ.ടി.യു.സി

പാലക്കാട്: സംസ്ഥാനത്ത് കേരള ലോട്ടറിക്ക് ബദലായി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ലോട്ടറികളെ പൂർണ്ണമായും തുടച്ചുനീക്കാൻ പൊലീസും ധനകാര്യ വകുപ്പും ചേർന്ന് സംയുക്ത സ്ക്വാഡ് രൂപീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി (INTUC) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാലക്കാട് നടന്ന ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (INTUC) സംസ്ഥാന കമ്മിറ്റി യോഗം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

​അനധികൃത ലോട്ടറി കച്ചവടം തടയുന്നതിനായി ലോട്ടറി വിൽപ്പന തൊഴിലാളികൾക്കും കടകൾ നടത്തുന്നവർക്കും സർക്കാർ ലൈസൻസ് ഏർപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മയക്കുമരുന്ന് മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തുന്ന 'തൂഫാൻ' മാതൃകയിൽ, ഓൺലൈൻ എഴുത്ത് ലോട്ടറികൾ ഇല്ലാതാക്കാൻ പൊലീസ് വകുപ്പ് പുതിയ നയം പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

​യൂണിയൻ സംസ്ഥാന ക്യാമ്പ് സെപ്റ്റംബറിൽ തിരുവനന്തപുരത്തും, സംസ്ഥാന സമ്മേളനം ഒക്ടോബറിൽ കോഴിക്കോട്ടും നടത്തുവാൻ യോഗം തീരുമാനിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

​സംസ്ഥാന ഭാരവാഹികളായ പി.വി. പ്രസാദ്, തോലന്നൂർ ശ്രീധരൻ, പി.എൻ. സതീശൻ, ഒ.ബി. രാജേഷ്, എം.സി. തോമസ്, ചന്ദ്രിക ഉണ്ണികൃഷ്ണൻ, ബെന്നി ജേക്കബ്, കെ. കരുണാകരൻ, ടി. ദേവദാസ്, കാരങ്കാട്ട് ശിവരാമകൃഷ്ണൻ, കെ.എസ്. ഹക്കിം, കെ. ശിവദാസൻ, സുരേഷ് ബാബു, എസ്. സലാഹുദ്ദീൻ താനൂർ, വി.ടി. സേവ്യർ, എസ്. അനിൽകുമാർ, എം.ആർ. പ്രതാപൻ, സി. വിജയൻ, ടി.എം. ഗോപാലകൃഷ്ണൻ, എസ്. രജനി, സി. ജോ ജോസ്, തെന്നിലാപുരം സൂര്യനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.