​കൊല്ലത്ത് ദേശീയപാത നിർമ്മാണസ്ഥലങ്ങളിൽ മിന്നൽ സന്ദർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ കല്ലുംതാഴം റോഡ് ഉടൻ തുറക്കാൻ കളക്ടർക്ക് നിർദ്ദേശം

കൊല്ലം നിയോജക മണ്ഡലത്തിലെ ദേശീയപാത വികസന പ്രവർത്തനങ്ങൾ ജില്ലാ കളക്ടർക്കൊപ്പം സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്കും വെള്ളക്കെട്ടിനും അടിയന്തിര പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

​കൊല്ലത്ത് ദേശീയപാത നിർമ്മാണസ്ഥലങ്ങളിൽ മിന്നൽ സന്ദർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ കല്ലുംതാഴം റോഡ് ഉടൻ തുറക്കാൻ കളക്ടർക്ക് നിർദ്ദേശം
കൊല്ലം നിയോജക മണ്ഡലത്തിലെ ദേശീയപാത വികസന പ്രവർത്തനങ്ങൾ ജില്ലാ കളക്ടർക്കൊപ്പം സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ദേശീയപാത  നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി ബിന്ദു കൃഷ്ണ; ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് അടിയന്തിര പരിഹാരം കാണാൻ നിർദ്ദേശം

കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി ബിന്ദു കൃഷ്ണ സന്ദർശിച്ച് വിലയിരുത്തി. ജില്ലാ കളക്ടർക്കൊപ്പമായിരുന്നു സന്ദർശനം. പാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിവിധ സ്ഥലങ്ങളിലെ അപകടാവസ്ഥയും അടിയന്തിരമായി പരിഹരിക്കണമെന്ന് അവർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

​ദേശീയപാതയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിവാക്കുന്നതിനായി ശാസ്ത്രീയമായ രീതിയിൽ ഓടകൾ നിർമ്മിക്കണമെന്ന് സന്ദർശന വേളയിൽ മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിലവിൽ അടച്ചിട്ടിരിക്കുന്ന കല്ലുംതാഴം റോഡിന്റെ പണി വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകണം. ഇതിനോടൊപ്പം തന്നെ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ പണികളും സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. കല്ലുംതാഴം റോഡ് തുറക്കുന്നതോടെ പ്രദേശത്ത് നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങൾക്ക് വലിയതോതിൽ ശമനമുണ്ടാകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.

​നിർമ്മാണ പ്രവർത്തനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായാൽ കർശനമായ തുടർനടപടികൾ സ്വീകരിക്കും. ദേശീയപാത വികസനത്തിന്റെ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഉടൻ തന്നെ ഒരു ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

​ദേശീയപാത നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന കുരീപ്പുഴ പാലം, യുണിവേഴ്‌സിറ്റി പരിസരം, കുരീപ്പുഴ പള്ളി, കൊച്ചാലുംമൂട് അണ്ടർപാസ്, നീരാവിൽ പാലം, കടവൂർ ജംഗ്ഷൻ, മങ്ങാട് പാലം, മങ്ങാട് മാർക്കറ്റ് ജംഗ്ഷൻ, കല്ലുംതാഴം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് മന്ത്രി ബിന്ദു കൃഷ്ണയും ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും സന്ദർശനം നടത്തിയത്. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സന്ദർശനത്തിൽ പങ്കെടുത്തു.