ദേശീയ പണിമുടക്ക് ഫെബ്രുവരി 12 ന് കോട്ടയത്ത് തൊഴിലാളികൾ ഒന്നടങ്കം അണിനിരക്കും

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ കോട്ടയം ജില്ലയിലെ മുഴുവൻ തൊഴിലാളികളും പങ്കെടുക്കും. സമരത്തിന്റെ ഭാഗമായുള്ള പ്രധാന ആവശ്യങ്ങളും പരിപാടികളും അറിയാം.

ദേശീയ പണിമുടക്ക് ഫെബ്രുവരി 12 ന് കോട്ടയത്ത് തൊഴിലാളികൾ ഒന്നടങ്കം അണിനിരക്കും
ദേശീയ പണിമുടക്ക് ഫെബ്രുവരി 12 ന് കോട്ടയത്ത്

ദേശീയ പണിമുടക്ക്ഫെബ്രുവരി 12-ന് കോട്ടയം സ്തംഭിക്കും; കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളികൾ തെരുവിലേക്ക്

​കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നടപടികൾക്കെതിരെ ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്കിൽ കോട്ടയം ജില്ലയിലെ തൊഴിലാളികൾ ഒന്നടങ്കം അണിനിരക്കും. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് കർഷക-കർഷകത്തൊഴിലാളി സംഘടനകളും ഇടതുപക്ഷ പാർട്ടികളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

​ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ, തപാൽ വകുപ്പ് തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെയും സംസ്ഥാന സർക്കാർ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകും.

​പ്രധാന സമര പരിപാടികൾ

​ഫെബ്രുവരി 11: വൈകുന്നേരം എല്ലാ പഞ്ചായത്ത്‌-മുനിസിപ്പൽ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം.

​ഫെബ്രുവരി 12: രാവിലെ ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്ത്‌-മുനിസിപ്പൽ തലങ്ങളിലും തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം.

​പണിമുടക്കിന് മുന്നോടിയായി ജില്ലയിലെ എല്ലാ തൊഴിലിടങ്ങളിലും ഗേറ്റ് മീറ്റിംഗുകളും പ്രചാരണ ജാഥകളും പൂർത്തിയായി. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സംഘടിപ്പിച്ച 'ലേബർ കോൺക്ലേവ്' തൊഴിലാളികളോടുള്ള കരുതലിന്റെ ഭാഗമാണെന്നും രാജ്യത്ത് ഏറ്റവും ഉയർന്ന കൂലി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയത് അഭിമാനകരമാണെന്നും സമരസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

​പ്രധാന ആവശ്യങ്ങൾ

​തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക.

​മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി പുനഃസ്ഥാപിക്കുക.

​ആണവ ഊർജ്ജ മേഖലയെ സ്വകാര്യവൽക്കരിക്കുന്ന 'ശാന്തിബിൽ 2025' ഉപേക്ഷിക്കുക.

​ഇൻഷുറൻസ് മേഖലയിലെ 100% സ്വകാര്യ പങ്കാളിത്തം അവസാനിപ്പിക്കുക.

​കരാർവൽക്കരണം അവസാനിപ്പിച്ച് ജോലി സ്ഥിരത ഉറപ്പാക്കുക.

​തുല്യ ജോലിക്ക് തുല്യ വേതനവും മികച്ച പെൻഷനും അനുവദിക്കുക.

​അഡ്വ. കെ. അനിൽകുമാർ (CITU), ജോൺ വി. ജോസഫ് (AITUC), പി.കെ. ആനന്ദക്കുട്ടൻ (KTUC), റഷീദ് കോട്ടപ്പള്ളി (NLC), രാജു (TUCI), സുഹൈബ (SEWA) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.