വിരമിച്ചിട്ടും കാറിൽ ത്രീ സ്റ്റാർ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ

വിരമിച്ചിട്ടും കാറിൽ ത്രീ സ്റ്റാർ ബോർഡ് വെച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് കോട്ടയം മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി.

വിരമിച്ചിട്ടും കാറിൽ ത്രീ സ്റ്റാർ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ
മുൻ ഡിജിപി ടോമിൻ തച്ചങ്കരി

വിരമിച്ചിട്ടും കാറിൽ 'ത്രീ സ്റ്റാർ'; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ

​കോട്ടയം: സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നമുള്ള ബോർഡ് കാറിൽ ഉപയോഗിച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ നടത്തിയ അന്വേഷണത്തിലാണ് നടപടി. 250 രൂപയാണ് പിഴയായി ഈടാക്കിയത്. തച്ചങ്കരി പിഴയൊടുക്കി.

​കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ ത്രീസ്റ്റാർ ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. വിരമിച്ച ഉദ്യോഗസ്ഥർ ഔദ്യോഗിക മുദ്രകളോ ബോർഡുകളോ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന നിയമത്തിന്റെ ലംഘനമാണിതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.

​പാർക്കിങ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിനായി ഡ്രൈവർ ബോർഡ് വെച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം. ഗതാഗതവകുപ്പ് ഇതിനകം പിഴ ചുമത്തി നടപടി സ്വീകരിച്ചതിനാൽ വിഷയത്തിൽ കൂടുതൽ പോലീസ് നടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന.