ലോകകപ്പ് ബോർഡുകൾ മാറ്റണം കർശന നടപടിയുമായി തദ്ദേശ വകുപ്പ്

പൊതുജനങ്ങൾക്ക് ഭീഷണിയായ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ നിർദേശം നൽകി. നിയമലംഘകർക്കെതിരെ പോലീസ് സഹായത്തോടെ നടപടി സ്വീകരിക്കും.

ലോകകപ്പ് ബോർഡുകൾ മാറ്റണം കർശന നടപടിയുമായി തദ്ദേശ വകുപ്പ്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

അനധികൃത ബോർഡുകളും കമാനങ്ങളും ഉടൻ നീക്കം ചെയ്യണം: നിർദേശവുമായി തദ്ദേശ വകുപ്പ്

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ബാനറുകൾ, കമാനങ്ങൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നിർദേശം നൽകി. അനുമതിയില്ലാതെയും പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിലും സ്ഥാപിച്ച ബോർഡുകൾക്കെതിരെ കർശന നടപടിയുണ്ടാകും.

​ഫ്ലെക്സ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഉപയോഗിച്ച് ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയും, മുൻകൂർ അനുമതിയില്ലാത്തവർക്കെതിരെയും പോലീസ് സഹായത്തോടെ നിയമനടപടികൾ സ്വീകരിക്കും. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഹോർഡിങ്ങുകളും അവ സ്ഥാപിച്ചവർ തന്നെ അടിയന്തരമായി നീക്കം ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി. മറ്റ് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.