​പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4ന് കേരളത്തിൽ തിരുവനന്തപുരത്തും തിരുവല്ലയിലും വൻ പ്രചാരണ പരിപാടികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശന വിവരങ്ങൾ. തിരുവനന്തപുരത്തെ റോഡ് ഷോ, തിരുവല്ലയിലെ പ്രവർത്തക സംഗമം എന്നിവയെക്കുറിച്ചുള്ള വാർത്ത.

​പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4ന് കേരളത്തിൽ തിരുവനന്തപുരത്തും തിരുവല്ലയിലും വൻ പ്രചാരണ പരിപാടികൾ
​പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4ന് കേരളത്തിൽ തിരുവനന്തപുരത്തും തിരുവല്ലയിലും വൻ പ്രചാരണ പരിപാടികൾ

​പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4ന് കേരളത്തിൽ; തിരുവനന്തപുരത്തും തിരുവല്ലയിലും വൻ പ്രചാരണ പരിപാടികൾ

​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ നാലിന് വീണ്ടും കേരളത്തിലെത്തും. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രിയുടെ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

​ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന ബിജെപി പ്രവർത്തകരുടെ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ തുടങ്ങി പത്തോളം നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

​തിരുവനന്തപുരത്ത് കള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയാണ് ഈ റോഡ് ഷോ കടന്നുപോകുന്നത്. അതേസമയം, കോട്ടയത്ത് നിശ്ചയിച്ചിരുന്ന പരിപാടി ഒഴിവാക്കിയതായാണ് സൂചന. അനുയോജ്യമായ മൈതാനം ലഭ്യമല്ലാത്തതിനാലാണ് കോട്ടയത്തെ പരിപാടി റദ്ദാക്കിയത്.

​നേരത്തെ മാർച്ച് 29ന് പാലക്കാട്ട് നടന്ന സമ്മേളനത്തോടെയാണ് എൻഡിഎയുടെ കേരളത്തിലെ പ്രചാരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അന്ന് പാലക്കാടിന് ശേഷം തൃശൂർ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. തൃശൂരിലെ സ്ഥാനാർഥികൾക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമൊപ്പമായിരുന്നു അന്ന് മോദിയുടെ റോഡ് ഷോ.