ഇതൊരു തലമുറയെ നിർവചിക്കുന്ന തിരഞ്ഞെടുപ്പ്, വിസിൽ ചിഹ്നത്തിൽ വോട്ട് വോട്ടഭ്യർത്ഥിച്ച് വിജയ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു തലമുറയെ നിർവചിക്കുന്നതാണെന്ന് ടിവികെ അധ്യക്ഷൻ വിജയ്. കന്യാകുമാരിയിൽ സൈക്കിൾ ചവിട്ടിയും റോഡ് ഷോ നടത്തിയും താരം വോട്ട് അഭ്യർത്ഥിച്ചു.

ഇതൊരു തലമുറയെ നിർവചിക്കുന്ന തിരഞ്ഞെടുപ്പ്, വിസിൽ ചിഹ്നത്തിൽ വോട്ട് വോട്ടഭ്യർത്ഥിച്ച് വിജയ്
​ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല, തലമുറയെ നിർവചിക്കുന്ന പോരാട്ടം: വോട്ടഭ്യർത്ഥിച്ച് വിജയ്

​ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല, തലമുറയെ നിർവചിക്കുന്ന പോരാട്ടം: വോട്ടഭ്യർത്ഥിച്ച് വിജയ്

​കന്യാകുമാരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വെറുമൊരു വോട്ട് രേഖപ്പെടുത്തലല്ല, മറിച്ച് ഒരു തലമുറയുടെ ഭാവി നിർണ്ണയിക്കുന്ന പോരാട്ടമാണെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. കന്യാകുമാരിയിലെ മഹാദാനപുരത്ത് സംഘടിപ്പിച്ച റോഡ് ഷോയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചിഹ്നമായ 'വിസിൽ' അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

​മഹാദാനപുരത്ത് സൈക്കിൾ ഓടിച്ചെത്തി വേറിട്ട രീതിയിലായിരുന്നു വിജയ് വോട്ട് തേടിയത്. തുടർന്ന് പ്രചാരണ വാഹനത്തിൽ കയറി വോട്ടർമാരോട് സംസാരിച്ചു.

​"കന്യാകുമാരിയിൽ വരാനും നിങ്ങളെ കാണാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള എന്റെ വരവ് നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളുടെ എല്ലാ വേദനകളും കഷ്ടപ്പാടുകളും കണ്ടാണ് ഞാൻ ഇവിടേക്ക് എത്തിയത്. ഈ തിരഞ്ഞെടുപ്പ് അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന സാധാരണ ഒന്നല്ല. അത് ഒരു തലമുറയെ നിർവചിക്കുന്നതാണ്. ഈ അവസരം നാം പാഴാക്കരുത്. നിങ്ങളെ ഞാൻ ഒരിക്കലും നിരാശപ്പെടുത്തില്ല," വിജയ് വൈകാരികമായി പറഞ്ഞു.

​കന്യാകുമാരി ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ടിവികെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ അഗസ്തീശ്വരം വിവേകാനന്ദ ആർട്സ് കോളജ് മൈതാനത്ത് നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം റദ്ദാക്കിയതിനെത്തുടർന്നാണ് അദ്ദേഹം റോഡ് ഷോയുമായി ജനങ്ങൾക്കിടയിലേക്ക് എത്തിയത്. ആയിരക്കണക്കിന് ആരാധകരും പ്രവർത്തകരുമാണ് അദ്ദേഹത്തെ കാണാൻ തടിച്ചുകൂടിയത്.