ബിജെപിക്ക് വൻ തിരിച്ചടി കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
തിരുവനന്തപുരം നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് രാജിയെന്നാണ് സൂചന. ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി
തിരുവനന്തപുരം നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി സമർപ്പിക്കുന്നതെന്നാണ് ആർ. ശ്രീലേഖ പുറത്തുവിട്ട ഔദ്യോഗിക വിശദീകരണമെങ്കിലും പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
നിസാര ഭൂരിപക്ഷത്തിന്റെ ബലത്തിൽ നഗരസഭ ഭരിക്കുന്ന ബിജെപിക്ക് ശ്രീലേഖയുടെ ഈ അപ്രതീക്ഷിത രാജി വലിയ രാഷ്ട്രീയ തിരിച്ചടിയും ഭരണപ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ബിജെപി ക്യാമ്പുകളിൽ വലിയ ഞെട്ടലാണ് ഈ രാജി ഉണ്ടാക്കിയിട്ടുള്ളത്.
രാജിയിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും മേയർ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഉടലെടുത്ത അസംതൃപ്തിയാണ് രാജിയിൽ കലാശിച്ചതെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണത്തിലെത്തിയാൽ ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമെന്ന തരത്തിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വി.വി. രാജേഷിനെ മേയറായി തിരഞ്ഞെടുത്തത് മുതൽ ബിജെപി നേതൃത്വവുമായി ശ്രീലേഖ അകൽച്ചയിലായിരുന്നു. തുടർന്ന് പാർട്ടി സംഘടിപ്പിച്ച പല പ്രധാന പരിപാടികളിലും അർഹമായ പ്രാധാന്യം ലഭിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ച് അവർ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
