മൂവാറ്റുപുഴയിൽ പുതിയ അഡീഷണൽ സെഷൻസ് കോടതി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ കോർട്ട് കോംപ്ലക്സിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി II പ്രവർത്തനമാരംഭിച്ചു. ബഹു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

മൂവാറ്റുപുഴയിൽ പുതിയ അഡീഷണൽ സെഷൻസ് കോടതി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴയിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി - II പ്രവർത്തനമാരംഭിച്ചു  

​മൂവാറ്റുപുഴ: മൂവാറ്റുപുഴ കോർട്ട് കോംപ്ലക്സിൽ പുതുതായി അനുവദിച്ച അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി - II ന്റെ ഉദ്ഘാടനം ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ നിർവ്വഹിച്ചു.​പുതിയ കോടതി നിലവിൽ വന്നതോടെ മേഖലയിലെ കേസുകളുടെ തീർപ്പിന് കൂടുതൽ വേഗത ലഭിക്കുമെന്നും പൊതുജനങ്ങൾക്ക് നീതിന്യായ സേവനങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ ലഭ്യമാകുമെന്നും ചടങ്ങിൽ  അദ്ദേഹം പറഞ്ഞു.  മൂവാറ്റുപുഴ ബാർ അസോസിയേഷൻ ഹാളിൽ  സംഘടിപ്പിച്ച ചടങ്ങിൽ മേഖലയിലെ പ്രമുഖ ന്യായാധിപന്മാരും അഭിഭാഷകരും പങ്കെടുത്തു.  

​എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശ്രീ. കെ. കെ. ബാലകൃഷ്ണൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി. കെ. ആരിഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രെട്ടറി അഡ്വ. അജിത് ഐ. എ. സ്വാഗതം ആശംസിച്ചു. മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശ്രീ. കെ. എൻ. ഹരികുമാർ, മുൻ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാത്യു, ,മുതിർന്ന അഭിഭാഷകരായ അഡ്വ. പോൾ ജോസഫ്, അഡ്വ. തോമസ് ജോൺ, അഡ്വ. എൻ. രമേഷ്, അഡ്വ. എം. ജയലാൽ, അഡ്വ. എ. സി. തോമസ് അധികാരം, അഡ്വ. എൻ. പി. തങ്കച്ചൻ, അഡ്വ. ജോസ് വർഗ്ഗീസ്, അഡ്വ. ഷൈൻ ജേക്കബ്, അഡ്വ. ജി. സുരേഷ്, അഡ്വ. ജോഷി ജോസഫ്, അഡ്വ. എബ്രഹാം ജോസഫ്, അഡ്വ. വിജു ചക്കലാക്കൽ എന്നിവരും  ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് റെജി പ്ലാച്ചേരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറർ അഡ്വ. സി. പി. മഹേഷ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.