പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി തമിഴ്നാട്ടിൽ നിന്ന് എത്തിച്ചതെന്ന് സംശയം.
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഐലൻഡ് എക്സ്പ്രസിൽ കടത്തിയ രണ്ട് ടൺ ചീഞ്ഞ മത്സ്യം ആർപിഎഫ് പിടികൂടി. തമിഴ്നാട് തിരിച്ചയച്ച മത്സ്യമാണിതെന്നാണ് സൂചന.
പാലക്കാട്ട് വൻ മീൻ വേട്ട: ട്രെയിനിൽ കടത്തിയ രണ്ട് ടൺ ചീഞ്ഞ മത്സ്യം പിടികൂടി
പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗം വിൽപനയ്ക്കെത്തിച്ച രണ്ട് ടൺ പഴകിയ മത്സ്യം ഒലവക്കോട് റെയിൽവേ ജംക്‌ഷനിൽ പിടികൂടി. ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഐലൻഡ് എക്സ്പ്രസിലെ പാഴ്സൽ ബോഗിയിൽ നിന്ന് ഇവ കണ്ടെത്തിയത്. തമിഴ്നാട് ആരോഗ്യ വകുപ്പ് നാഗർകോവിലിൽ നിന്ന് നേരത്തെ പിടിച്ചെടുത്ത് തിരിച്ചയച്ച ചീഞ്ഞ മത്സ്യമാണിതെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. 24 പെട്ടികളിലായി സൂക്ഷിച്ചിരുന്ന മത്സ്യങ്ങളിൽ നിന്ന് അതിശക്തമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തമിഴ്നാട് ആർപിഎഫ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. എന്നാൽ വിവരം അറിയിച്ചിട്ടും ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയത് പോലീസിനെ വലച്ചു. പുലർച്ചെ വരെ റെയിൽവേ പോലീസ് പെട്ടികൾക്ക് കാവൽ നിന്നു.
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ഒരുകിലോയോളം പഴകിയ മത്സ്യം ഇവിടെ നിന്ന് പിടികൂടിയിരുന്നു. രാസവസ്തുക്കൾ ഉപയോഗിച്ച് ദുർഗന്ധം മറച്ചാണ് പലപ്പോഴും ഇത്തരം മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നത്. പിടിച്ചെടുത്ത മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച ശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളൂ.

