പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം ആലുവയിൽ പോലീസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ആലുവ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി-വർഗ്ഗ പീഡന നിരോധന നിയമം: ആലുവ സബ് ഡിവിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ആലുവ: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ആലുവ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനും നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഇത്തരമൊരു ക്ലാസ് സംഘടിപ്പിച്ചത്. ആലുവ ഡി.വൈ.എസ്.പി ബാബുക്കുട്ടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഇബ്രാഹിം അബ്ദുൽ സമദ് നിയമവശങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സബ് ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും 
