എൻ. പരമേശ്വരൻ നായർ പുരസ്കാരം ചരിത്രകാരൻ എസ്. മോഹൻദാസിന് സമർപ്പണം ജൂലൈ 17 ന്

മൂവാറ്റുപുഴയുടെ പ്രഥമ മുൻസിപ്പൽ ചെയർമാനായിരുന്ന എൻ. പരമേശ്വരൻ നായരുടെ സ്മരണാർത്ഥമുള്ള പുരസ്കാരം ചരിത്രകാരൻ എസ്. മോഹൻദാസിന് സമർപ്പിക്കും. ജൂലൈ 17 ന് നടക്കുന്ന ചടങ്ങിൽ എൻ. അരുൺ സമ്മേളനം ഉദ്ഘാടനം ചെയ്യും.

എൻ. പരമേശ്വരൻ നായർ പുരസ്കാരം ചരിത്രകാരൻ എസ്. മോഹൻദാസിന് സമർപ്പണം ജൂലൈ 17 ന്
എൻ. പരമേശ്വരൻ നായർ പുരസ്കാരം ചരിത്രകാരൻ എസ്. മോഹൻദാസിന്; സമർപ്പണം ജൂലൈ 17-ന്

​എൻ. പരമേശ്വരൻ നായർ പുരസ്കാരം ചരിത്രകാരൻ എസ്. മോഹൻദാസിന്

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ പ്രഥമ മുൻസിപ്പൽ ചെയർമാനും പ്രമുഖ സി.പി.ഐ നേതാവുമായിരുന്ന എൻ. പരമേശ്വരൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം മൂവാറ്റുപുഴയുടെ ചരിത്രകാരൻ എസ്. മോഹൻദാസിന് സമർപ്പിക്കും. മൂവാറ്റുപുഴ നഗരസഭയുടെ രൂപീകരണത്തിലും അതിന്റെ സമഗ്ര വികസനത്തിലും നിർണായക ദിശാമുഖം നൽകിയ വ്യക്തിത്വമാണ് എൻ. പരമേശ്വരൻ നായർ.

​എൻ. പരമേശ്വരൻ നായർ ഉൾപ്പെടെയുള്ള മൂവാറ്റുപുഴയിലെ മുൻകാല പ്രഗത്ഭരായ വ്യക്തിത്വങ്ങളെയും നഗരത്തിന്റെ ചരിത്രത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ എസ്. മോഹൻദാസ് വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് എൻ. പരമേശ്വരൻ നായർ അനുസ്മരണ സമിതി വിലയിരുത്തി.

​ജൂലൈ 17-ന് നടക്കുന്ന എൻ. പരമേശ്വരൻ നായർ അനുസ്മരണ ദിനത്തിൽ, വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

​ചടങ്ങിൽ മുൻ എം.എൽ.എമാരായ ബാബു പോൾ, എൽദോ എബ്രഹാം, സിനിമാ താരവും 'അമ്മ' (A.M.M.A) സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ, ഡോ. എസ്. വിനോദ് തുടങ്ങി സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം ആക്ടിംഗ് സെക്രട്ടറി കെ. എ. നവാസ് അറിയി

ച്ചു