രണ്ട് അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയുമായി വടകരയിൽ പിടിയിൽ

വടകരയിൽ എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാർ പൊലീസ് അറസ്റ്റിൽ. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ.

രണ്ട് അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയുമായി വടകരയിൽ പിടിയിൽ
സ്വദേശി കാവ്യ (28), താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തന (26) എന്നിവരാണ് പിടിയിലായത്

രണ്ട് അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയുമായി വടകരയിൽ പിടിയിൽ

 

വടകര: കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ ലഹരി വിൽപ്പന സംഘത്തിൽ പിടിയിൽ. എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് അധ്യാപികമാരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു.

​പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യ (28), താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തന (26) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ പ്രമുഖ എം.ഡി.എം.എ വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി.

​ആദ്യം പിടിയിലായത് താത്കാലിക കായിക അധ്യാപികയായ കീർത്തനയാണ്. ഇവരിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ എഡ്യൂക്കേറ്ററായ കാവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

​പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി വാങ്ങാനെത്തുന്നവർ ആദ്യം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുകയാണ് പതിവ്. തുടർന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ ആവശ്യക്കാർക്ക് ലഹരി കൈമാറുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി.

​പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ലഹരി വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.