തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം അഞ്ഞൂറിലധികം ബൈക്കുകൾ കത്തിനശിച്ചു ​

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം: അഞ്ഞൂറിലധികം ബൈക്കുകൾ കത്തിനശിച്ചു

​തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ഞൂറിലധികം ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപമുള്ള പാർക്കിങ് ഷെഡിനാണ് ഞായറാഴ്ച വൈകുന്നേരം ആറരയോടെ തീപിടിച്ചത്. റെയിൽവേ ലൈനിന് മുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീപ്പൊരി ബൈക്കുകൾക്ക് മുകളിലേക്ക് വീണതാണ് അപകടകാരണമെന്ന് കരുതുന്നു.

​ഷെഡിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടിക്കറ്റ് കൗണ്ടറിലുണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാർ തീ പടരുന്നത് കണ്ട് ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

​അപകടം നടന്നത് ഇങ്ങനെ:

റെയിൽവേ ലൈനിന് മുകളിൽ നിന്നുണ്ടായ സ്പാർക്കിനെത്തുടർന്ന് ഷീറ്റിട്ട് മൂടിയിരുന്ന ബൈക്കുകളിലേക്ക് തീ വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും അത് മറ്റ് വണ്ടികളിലേക്ക് പടരുകയും ചെയ്തു. ബൈക്കുകളുടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചത് തീ അതിവേഗം പടരാൻ കാരണമായി. സമീപത്തെ മരങ്ങളിലേക്കും തീ പടർന്നു പിടിച്ചു. ഞായറാഴ്ചയായതിനാൽ പാർക്കിംഗിൽ വണ്ടികൾ കുറവായിരുന്നെന്നും അല്ലെങ്കിൽ നാശനഷ്ടങ്ങൾ ഇതിലും വലുതാകുമായിരുന്നുവെന്നും ജീവനക്കാരിയായ മല്ലിക പറഞ്ഞു.

​സമീപത്തുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ടാങ്കുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ എല്ലാവരും പിന്തിരിയുകയായിരുന്നു. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.