ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രഥമ ബിരുദദാന ചടങ്ങ് ഫെബ്രുവരി 13ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ബിരുദദാന ചടങ്ങ് ഫെബ്രുവരി 13ന് കൊല്ലത്ത് നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രഥമ ബിരുദദാന ചടങ്ങ് ഫെബ്രുവരി 13ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
വേഴ്‌സിറ്റി പ്രഥമ ബിരുദദാന ചടങ്ങ് ഫെബ്രുവരി 13ന്

​കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ബിരുദദാന ചടങ്ങ് ഫെബ്രുവരി 13ന് നടക്കും. കൊല്ലം ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ബിരുദദാന ഉദ്ഘാടനം നിര്‍വഹിക്കും.

​ഉന്നത വിദ്യാഭ്യാസ - സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ചടങ്ങിൽ അധ്യക്ഷയാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

​യൂണിവേഴ്‌സിറ്റിയിലെ വിവിധ വിഷയങ്ങളിലായി ആകെ 865 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി എന്നീ നാല് ബിരുദാനന്തര ബിരുദ (PG) ബാച്ചുകളിലെയും, മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്‌കൃതം എന്നീ അഞ്ച് ബിരുദ (UG) ബാച്ചുകളിലെയും വിദ്യാര്‍ത്ഥികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

​ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. വി.പി ജഗതി രാജ്, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. വി.പി പ്രശാന്ത് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. ഓപ്പൺ യൂണിവേഴ്‌സിറ്റി സംവിധാനത്തിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവരുടെ വലിയൊരു നിരയാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.