കർശന വാഹന പരിശോധന 11 ദിവസത്തിനിടെ 17,181 വാഹനങ്ങൾക്കെതിരെ നടപടി
റൂറൽ ജില്ലയിൽ നവംബർ ഒന്നു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 17,181 വാഹന ഉടമകൾക്കെതിരെ പോലീസ് നടപടിയെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 1,017 പേർക്കെതിരെ കേസെടുക്കുകയും 66 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു.
റൂറൽ ജില്ലയിൽ കർശന വാഹന പരിശോധന; 11 ദിവസത്തിനിടെ 17,181 വാഹനങ്ങൾക്കെതിരെ നടപടി
കൊച്ചി: റൂറൽ ജില്ലയിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ പോലീസ് നടപടി കർശനമാക്കി. നവംബർ ഒന്ന് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 17,181 വാഹന ഉടമകൾക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
മദ്യപിച്ച് വാഹനമോടിച്ച 1,017 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച 1,038 വാഹനങ്ങൾക്കെതിരെയും (ബസ്സുകൾ ഒഴികെ) സമാനമായ നിയമലംഘനം നടത്തിയ 278 ബസ്സുകൾക്കെതിരെയും നടപടിയെടുത്തു. ഗുരുതരമായ നിയമലംഘനം നടത്തിയ 25 ബസ്സുകൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിയമലംഘനം നടത്തിയ 66 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച സംഭവങ്ങളിൽ അവരുടെ രക്ഷിതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പരിശോധന തുടരുകയാണ്. 24 മണിക്കൂറും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. നിയമലംഘനങ്ങൾ പിടികൂടുന്നതിനായി പ്രത്യേക പോലീസ് പട്രോൾ സംഘങ്ങളും നിരത്തിലുണ്ട്. ജില്ലാ അതിർത്തികളിൽ പോലീസ് നായയുടെ സഹായത്തോടെയും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
