വിജയ് സേതുപതി പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ്’ കാത്തിരുന്ന ടീസർ ജൂൺ 8 ന് എത്തും

വിജയ് സേതുപതിയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്ലം ഡോഗ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ക്രൂരവും നിഗൂഢവുമായ ലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ ജൂൺ 8 ന് പുറത്തിറങ്ങും.

വിജയ് സേതുപതി പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ്’ കാത്തിരുന്ന ടീസർ ജൂൺ 8 ന് എത്തും
സിനിമ പോസ്റ്റർ

വിജയ് സേതുപതി - പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ്’; ത്രസിപ്പിക്കുന്ന ടീസർ ജൂൺ 8 ന് പുറത്തുവിടും

കൊച്ചി: തമിഴ് താരം വിജയ് സേതുപതിയെ നായകനാക്കി ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥ് ഒരുക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ്’ (Slum Dog) ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. വൻ പ്രതി Expectations ഉള്ള ഈ ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക ടീസർ വരും ദിവസങ്ങളിൽ, അതായത് ജൂൺ 8 ന് പ്രേക്ഷകരിലേക്ക് എത്തും. ‘33 ടെംപിൾ റോഡ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വിവിധ ഭാഷകളിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

​ഒരു കണ്ണ് മൂടിക്കെട്ടിയ രൂപത്തിന്റെ കഴുത്തിൽ രക്തം പുരണ്ട കത്തി വെച്ചിരിക്കുന്ന രീതിയിലുള്ള ഭയാനകവും നിഗൂഢവുമായ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ടീസർ ലോഞ്ച് തീയതി പുറത്തുവിട്ടത്. സിനിമയുടെ ക്രൂരവും ക്ഷമിക്കാത്തതുമായ പശ്ചാത്തലത്തെ സൂചിപ്പിക്കുന്ന ഈ പോസ്റ്റർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ ശ്രദ്ധ നേടിയിരുന്നു.

​അത്യഗ്രൻ താരനിരയും മാസ്സ് ലുക്കും

​പ്രേക്ഷകർ ഇതുവരെ കാണാത്ത തികച്ചും വ്യത്യസ്തവും മാസ്സ് സ്റ്റൈലിഷുമായ ഒരു കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികൾക്ക് പ്രിയങ്കരിയായ സംയുക്തയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബു, കന്നഡ താരം വിജയ് കുമാർ എന്നിവർക്കൊപ്പം ബ്രഹ്മാജി, വി ടി വി ഗണേഷ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

​സംഗീതം ഹർഷവർധൻ രാമേശ്വർ: 'അർജുൻ റെഡ്ഡി', 'കബീർ സിങ്', 'അനിമൽ' എന്നീ വൻ ഹിറ്റ് ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയ ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ ആണ് 'സ്ലം ഡോഗ്' സിനിമയ്ക്കായും സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

​അണിയറ പ്രവർത്തകർ

​ആക്ഷൻ, ഇമോഷൻ, മാസ്സ് ഘടകങ്ങൾക്കൊപ്പം കോമഡിയും സംഗീതവും കോർത്തിണക്കി പുരി ജഗന്നാഥ് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാൻവാസിലാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ പുരി ജഗന്നാഥ്, ചാർമി കൗർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സിഇഒ: വിഷു റെഡ്ഡി,മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ

​തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരേസമയം ചിത്രം തിയേറ്ററുകളിലേക്ക് എത്തും.