വിജയത്തിളക്കത്തിൽ ഫറോക്കിലെ മിടുക്കന്മാർ മെറിറ്റ് പ്ലസ് 2K26 മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു
എസ്.എസ്.എല്‍.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി ഫറോക്ക് നഗരസഭ സംഘടിപ്പിച്ച മെറിറ്റ് പ്ലസ് 2K26 പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.
മെറിറ്റ് പ്ലസ് 2K26: ഉന്നത വിജയികളെ ആദരിച്ച് ഫറോക്ക് നഗരസഭ; മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കായി ഫറോക്ക് നഗരസഭ ഒരുക്കിയ 'മെറിറ്റ് പ്ലസ് 2K26' അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ നാളെയുടെ വാഗ്ദാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്സണ്‍ സി ചന്ദ്രിക അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പി കെ ഷബീറലി സ്വാഗതം ആശംസിച്ചു. വിദ്യാർഥികളുടെ മികച്ച വിജയം നഗരസഭയ്ക്ക് അഭിമാനകരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ കെ താഹിറ, പി കെ അബ്ദുല്‍ സലാം, പ്രജിത ടീച്ചര്‍, എം മൊയ്തീന് കോയ, സെക്രട്ടറി കെ പി എം നവാസ് എന്നിവരും കൗണ്‍സിലര്‍മാരായ പി പ്രജിഷ, അഡ്വ. കെ എം ഹനീഫ, എം വിജയന്, ഷാജി പറശ്ശേരി എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
