നിലമ്പൂർ മാനവേദൻ സ്കൂളിൽ പുതിയ ലബോറട്ടറി ബ്ലോക്കും ക്ലാസ് മുറികളും ഉദ്ഘാടനം ചെയ്തു എൻ. ഷംസുദ്ദീൻ
നിലമ്പൂർ ജി.എം.വി.എച്ച്.എസ്.എസ് (മാനവേദൻ സ്കൂൾ) പുതിയ ലബോറട്ടറി ബ്ലോക്കിന്റെയും ക്ലാസ് മുറികളുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
നിലമ്പൂർ മാനവേദൻ സ്കൂളിൽ പുതിയ ലബോറട്ടറി ബ്ലോക്കും ക്ലാസ് മുറികളും തുറന്നു; ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
നിലമ്പൂർ: സംസ്ഥാന സർക്കാരിന്റെ പദ്ധതി വികസന ഫണ്ടും എസ്.എസ്.കെ ഫണ്ടും വിനിയോഗിച്ച് നിലമ്പൂർ ജി.എം.വി.എച്ച്.എസ്.എസ് (മാനവേദൻ സ്കൂൾ) ക്യാമ്പസിൽ നിർമ്മിച്ച പുതിയ ലബോറട്ടറി ബ്ലോക്കിന്റെയും ക്ലാസ് മുറികളുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി ചടങ്ങിൽ മുഖ്യസന്ദേശം നൽകി.
സംസ്ഥാന സർക്കാരിന്റെ പദ്ധതി വികസന ഫണ്ടുപയോഗിച്ചാണ് ആധുനിക സൌകര്യങ്ങളോടെയുള്ള ലബോറട്ടറി ബ്ലോക്ക് നിർമ്മിച്ചത്. കൂടാതെ സമഗ്ര ശിക്ഷാ കേരളം (SSK) അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തിയാക്കിയത്. അടിസ്ഥാന സൌകര്യ വികസനത്തിലൂടെ സ്കൂളിന്റെ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ ഈ പദ്ധതികളിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.
ചടങ്ങിനോടനുബന്ധിച്ച് സ്കൂളിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ മിടുക്കരെയും വിവിധ കലാ-കായിക മത്സരങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെയും വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എയും ചേർന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
നിലമ്പൂർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ ഷൗക്കത്ത് കൂമഞ്ചേരി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സ്മിതാ മോൾ (വിദ്യാഭ്യാസം), മുംതസ് ബാബു (വികസനം), മേരി ഷിബു (ആരോഗ്യം), സുരേഷ് പാത്തിപ്പാറ (പൊതുമരാമത്ത്), മുസ്തഫ കളത്തും പടിക്കൽ (ക്ഷേമകാര്യം), നഗരസഭാ കൗൺസിലർ റജീന നൗഷാദലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അനിൽ പീറ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മുജീബ് പാറപ്പുറം, എസ്.എം.സി ചെയർമാൻ കോയ കടവത്ത്, വണ്ടൂർ ഡി.ഇ.ഓ സലാഹുദ്ധീൻ, മലപ്പുറം ഡി.പി.ഓ സുരേഷ് കൊളശ്ശേരി, മലപ്പുറം ഡി.പി.സി അബ്ദുൽ സലീം, നിലമ്പൂർ ബി.ആർ.സി ബി.പി.സി ജയൻ ആൻ്റണി എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ എം.എം. അബ്ദുറഹ്മാൻ നന്ദി പ്രകാശിപ്പിച്ചു.