ഡി.എഡ്, ഐ.എച്ച്.ആർ.ഡി പി.ജി പ്രവേശനം ഇപ്പോൾ അപേക്ഷിക്കാം ജൂൺ 15 വരെ അവസരം
സംസ്ഥാനത്തെ 2026 28 അധ്യയന വർഷത്തെ ഡി.എഡ് കോഴ്സുകളിലേക്കും, ഐ.എച്ച്.ആർ.ഡിക്ക് കീഴിലെ വിവിധ അപ്ലൈഡ് സയൻസ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ അറിയാം.
അപേക്ഷ ക്ഷണിച്ചു
2026-28 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി എഡ്) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://kbpe.kerala.gov.in/deled/2026 എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 വരെ.
*അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി-യുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോന്നി, പയ്യപ്പാടി, കടുത്തുരുത്തി, പീരുമേട്, തൊടുപുഴ, മറയൂർ എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിലാണ് പ്രവേശനത്തിന് അവസരമുള്ളത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് http://admissions.ihrd.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
*ഓൺലൈനായി അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡി-യുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2026-27 അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ഐ.എച്ച്.ആർ.ഡി-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ihrd.ac.in സന്ദർശിക്കുക

