പൊതുസ്ഥാപനങ്ങൾക്ക് ഫാനുകൾ വിതരണം ചെയ്ത് ലയൺസ് ക്ലബ്ബ്
ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ സെൻട്രലിന്റെ നേതൃത്വത്തിൽ പൊതു സ്ഥാപനങ്ങളിലേക്ക് ഫാനുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ ഷാജി വി. നായർ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ആലപ്പുഴയിൽ പൊതുസ്ഥാപനങ്ങൾക്ക് ഫാനുകൾ വിതരണം ചെയ്ത് ലയൺസ് ക്ലബ്ബ്; ഉദ്ഘാടനം ജില്ലാ കളക്ടർ നിർവ്വഹിച്ചു
ആലപ്പുഴ: ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ സെൻട്രലിന്റെ നേതൃത്വത്തിൽ പൊതു സ്ഥാപനങ്ങളിലേക്ക് ഫാനുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ ഫാനുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്‌തി, തുറവൂർ റ്റി.ഡി.എച്ച്.എസ്. സ്ക്കൂൾ അദ്ധ്യാപിക സന്ധ്യ, ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി കെ. നാസർ എന്നിവർ കളക്ടറിൽ നിന്നും ഫാനുകൾ ഏറ്റുവാങ്ങി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജി, ലയൺസ് ആലപ്പുഴ സെൻട്രൽ ഭാരവാഹികളായ പ്രസിഡൻ്റ് ഡോ. എസ്. രൂപേഷ്, സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
