സ്കൂള് പരിസരങ്ങളില് വന് ലഹരി വേട്ട പുകയില ഉത്പന്നങ്ങള് പിടിച്ചെടുത്തു
പൂക്കോട്ടൂര് പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങളില് ആരോഗ്യ പോലീസ് എക്സൈസ് വകുപ്പുകള് നടത്തിയ സംയുക്ത പരിശോധനയില് നിരോധിത പുകയില ഉത്പന്നങ്ങള് പിടിച്ചെടുത്തു
പൂക്കോട്ടൂരില് സ്കൂള് പരിസരങ്ങളില് പരിശോധന: നിരോധിത പുകയില ഉത്പന്നങ്ങള് പിടിച്ചെടുത്തു
പൂക്കോട്ടൂര്: വിദ്യാലയ പരിസര കേന്ദ്രീകരിച്ച് ആരോഗ്യ, പോലീസ്, എക്സൈസ് വകുപ്പുകള് സംയുക്തമായി നടത്തിയ പരിശോധനയില് വന്തോതില് നിരോധിത പുകയില ലഹരി ഉത്പന്നങ്ങള് പിടിച്ചെടുത്തു. പൂക്കോട്ടൂര് പഞ്ചായത്തിലെ വിവിധ സ്കൂളുകളുടെ പരിസരങ്ങളിലുള്ള കടകളിലും സമീപത്തെ ക്വാര്ട്ടേഴ്സുകളിലും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
നിരോധിത മേഖലകളില് രഹസ്യമായി വില്പ്പന നടത്തുകയായിരുന്ന സിഗരറ്റ്, ബീഡി, വിവിധതരം പാന് ഉത്പന്നങ്ങള് എന്നിവയാണ് അധികൃതര് പിടിച്ചെടുത്തത്. വിദ്യാര്ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി ഉത്പന്നങ്ങളുടെ വില്പ്പന സജീവമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത നീക്കം.
പരിശോധനയ്ക്ക് ഹെല്ത്ത് ഇന്സ്പെക്ടര് പ്രമോജ് വി.ബി., ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്മാരായ ദേവാനന്ദ് കെ.സി., ജിഷ്ണു കെ., എക്സൈസ് ഉദ്യോഗസ്ഥന് ഹാഷിര്, സബ് ഇന്സ്പെക്ടര് സുഭാഷ് എസ്., സി.പി.ഒ. രതീഷ് എന്നിവര് നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു
.
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ
ഓപ്പറേഷൻ തൂഫാൻ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ, രാസലഹരിയുമായി 6 പേർ അറസ്റ്റിൽ
ഗോത്രജീവിതത്തിന്റെ പശ്ചാത്തലത്തിൽ സഖി സത്യ നായികയാകുന്ന അസ്ഥിക്കാരി
ഇഞ്ചോടിഞ്ച് പോരാട്ടം അവസാന നിമിഷം കിരീടം തൂക്കി മേൽപ്പാടം ചുണ്ടൻ പിറവത്ത് ആവേശക്കടൽ
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിഹാർ വയോജന സംഗമം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
സ്ത്രീകൾ ഭരിക്കുന്ന ഗ്യാങ്സ്റ്റർ ലോകം കീർത്തി സുരേഷ് രാധിക ആപ്തെ കൂട്ടുകെട്ടിൽ അക്ക ടീസർ പുറത്ത് 
