ചൊവ്വര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം ആസാം സ്വദേശി നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിൽ
ചൊവ്വര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിന്ന് പൂജാസാധനങ്ങൾ മോഷ്ടിച്ച കേസിൽ ആസാം സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു
ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിൽ
നെടുമ്പാശ്ശേരി: ചൊവ്വര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആസാം കാമ്പൂർ സ്വദേശി റസിദുൾ ഹഖ് (22) ആണ് പിടിയിലായത്.
കഴിഞ്ഞ ജൂൺ 2-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ഉരുളി, തൂക്ക് വിളക്ക്, ചിലസ്, ചെമ്പുകുടം തുടങ്ങി പൂജാ കർമ്മങ്ങൾക്കായി ഉപയോഗിക്കുന്ന പതിനായിരത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്.
നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ ടി. അനൂപ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ റോണി അഗസ്റ്റിൻ, നൈജോ സെബാസ്റ്റ്യൻ, സി.പി.ഒ ഗയൂസ് പീറ്റർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.