കെ.സി വേണുഗോപാലിനെ അനുകൂലിച്ചുള്ള ഫ്ലെക്സ് വെട്ടിലായി സിപിഎം നേതാവ് സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വാടാനപ്പള്ളിയിൽ സേവ് കോൺഗ്രസ് എന്ന പേരിൽ കെ.സി വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച സിപിഎം നേതാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി. യുഡിഎഫ് പോലീസിൽ പരാതി നൽകി.
കെ.സി വേണുഗോപാലിനെ അനുകൂലിച്ചുള്ള ഫ്ലെക്സ്: വെട്ടിലായി സിപിഎം നേതാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വാടാനപ്പള്ളി: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് എന്ന പ്രതീതി സൃഷ്ടിക്കാൻ 'സേവ് കോൺഗ്രസ്' എന്ന പേരിൽ കെ.സി വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച സിപിഎം നേതാവ് സിസിടിവിയിൽ കുടുങ്ങി. സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം അരവശേരി മുഹമ്മദാണ് ബോർഡ് സ്ഥാപിക്കുന്നതിനിടെ ക്യാമറയിൽ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ 'കെ.സി നയിക്കട്ടെ' എന്നെഴുതിയ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിനെ പരിഹസിക്കാനും ഉൾപ്പാർട്ടി തർക്കമാണെന്ന് വരുത്തിത്തീർക്കാനുമായിരുന്നു നീക്കമെങ്കിലും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തന്ത്രം പാളി.
സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. സിപിഎമ്മിന്റെ കൃത്യമായ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയ യുഡിഎഫ് പ്രവർത്തകർ പ്രദേശത്ത് പ്രതിഷേധ പ്രകടനവും നടത്തി.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
