മൂവാറ്റുപുഴയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു പെരുമ്പാവൂർ പോലീസ് ടീം ചാമ്പ്യന്മാർ

ലഹരിക്കെതിരെ യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യമുയർത്തി ഓപ്പറേഷൻ തൂഫാൻ സ്പോർട്സ് മാരത്തോണിന്റെ ഭാഗമായി മൂവാറ്റുപുഴ സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

മൂവാറ്റുപുഴയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു പെരുമ്പാവൂർ പോലീസ് ടീം ചാമ്പ്യന്മാർ
മത്സരത്തിൽ പങ്കെടുത്തവർ പോലീസുദ്യോഗസ്ഥർക്കും ,ജനപ്രതിനിധികൾക്കും ഒപ്പം

ഓപ്പറേഷൻ തൂഫാൻ': ലഹരിവിരുദ്ധ സന്ദേശവുമായി ബാഡ്മിന്റൺ ടൂർണമെന്റ്; പെരുമ്പാവൂർ പോലീസ് ടീമിന് കിരീടം

മൂവാറ്റുപുഴ: 'ഓപ്പറേഷൻ തൂഫാൻ' സ്പോർട്സ് മാരത്തോണിന്റെ പ്രചരണാർത്ഥം മൂവാറ്റുപുഴ സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന മുദ്രാവാക്യമുയർത്തി പെരുമറ്റം ക്ലബ്ബ് 36 ഇൻഡോർ കോർട്ടിലാണ് മത്സരം നടന്നത്.

​ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജ് നിർവ്വഹിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ എം.എസ്. ഫൈസൽ, പായിപ്ര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജൂബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

​പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ ആകെ 14 ടീമുകളാണ് മാറ്റുരച്ചത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ എൽദോ കെ.തോമസ്, എസ്.സി.പി.ഒ കെ.എസ്. ഐനീഷ് എന്നിവരടങ്ങിയ സഖ്യം ചാമ്പ്യന്മാരായി. പെരുമറ്റം ക്ലബ്ബ് 36-ന്റെ ഇജോ, ഷിൻസ് എന്നിവരടങ്ങിയ ടീം റണ്ണേഴ്‌സപ്പായി