കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട അസം സ്വദേശി പിടിയിൽ
കുറുപ്പംപടിയിൽ നാല് കിലോ കഞ്ചാവുമായി അസം സ്വദേശി റബ്ബുൽ ഇസ്‌ലാമിനെ പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി വിൽക്കുകയായിരുന്നു ഇയാളുടെ രീതി
കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട: അസം സ്വദേശി പിടിയിൽ
കുറുപ്പംപടി: പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പംപടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. അസം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്‌ലാം (23) ആണ് പിടിയിലായത്. കുറുപ്പംപടി ടൗണിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരു വർഷമായി കുറുപ്പംപടിയിൽ താമസിച്ച് വരികയായിരുന്ന ഇയാൾ, ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
പെരുമ്പാവൂർ എ.എസ്.പി. ഹാർദിക് മീണ, ഇൻസ്പെക്ടർ കെ.വി. രാജേഷ് കുമാർ, എസ്.ഐമാരായ ബി.എം. ചിത്തുജി, പി.എം. മുഹമ്മദ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, കെ.എ. നൗഫൽ, അരുൺ കരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
