മുക്കുപണ്ടം പണയം വെച്ച് 41 ലക്ഷം കവർന്നു 48 കാരി കോതമംഗലത്ത് അറസ്റ്റിൽ
കോതമംഗലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയം വെച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടപ്പടി സ്വദേശിനി മിനിമോൾ പോലീസിന്റെ പിടിയിലായി.
മുക്കുപണ്ടം പണയം വെച്ച് 41 ലക്ഷം കവർന്നു: 48-കാരി കോതമംഗലത്ത് അറസ്റ്റിൽ
കോതമംഗലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം (മുക്കുപണ്ടം) പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ വീട്ടിൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
31 ഘട്ടങ്ങളിലായി 409.45 ഗ്രാം വ്യാജ സ്വർണ്ണം പണയം വെച്ച് 41 ലക്ഷം രൂപയാണ് ഇവർ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തത്. 2026 ജനുവരി മുതൽ സെപ്റ്റംബർ 22 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് പണയം വെച്ചിരുന്ന സ്വർണ്ണം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് മാനേജ്‌മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.
എസ്.ഐ. കെ.എച്ച്. ഹാഷിം, എ.എസ്.ഐ.മാരായ സിജോ, ഹാജിറ, സീനിയർ സി.പി.ഒ.മാരായ ഫൈസൽ, ഷഫീഖ്, അഭിലാഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
നാടിന് തണലായി സ്മാർട്ട് സേവനങ്ങൾ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസ് ഇനി പുതിയ രൂപത്തിൽ
മുക്കുപണ്ടം പണയം വെച്ച് 41 ലക്ഷം കവർന്നു 48 കാരി കോതമംഗലത്ത് അറസ്റ്റിൽ
മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി യുവതാരം സൂര്യ കൃഷ്ൺ
48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്
സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പർട്ട് സർവീസിന് തുടക്കം
ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ