നാടിന് തണലായി സ്മാർട്ട് സേവനങ്ങൾ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസ് ഇനി പുതിയ രൂപത്തിൽ
റീ ബില്‍ഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ഇടുക്കി കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇടുക്കി:കുഞ്ചിത്തണ്ണി : റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുതിയ സമീപനവും പുതിയ കാഴ്ചപ്പാടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് റവന്യൂ വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. റീ ബില്‍ഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനച്ചാല്‍ ടൗണില്‍ തയ്യാറാക്കിയ പന്തലില്‍ നടന്ന സമ്മേളനത്തില്‍ എഫ്. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, സബ് കളക്ടര്‍ വി.എം. ആര്യ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന് നായര്‍, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ജോര്‍ജ് തോമസ്, മായാ ഷാജു, എ.ഡി.എം മിനി കെ. ജോണ്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാടിന് തണലായി സ്മാർട്ട് സേവനങ്ങൾ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസ് ഇനി പുതിയ രൂപത്തിൽ
മുക്കുപണ്ടം പണയം വെച്ച് 41 ലക്ഷം കവർന്നു 48 കാരി കോതമംഗലത്ത് അറസ്റ്റിൽ
മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി യുവതാരം സൂര്യ കൃഷ്ൺ
48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്
സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പർട്ട് സർവീസിന് തുടക്കം
ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ