മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി യുവതാരം സൂര്യ കൃഷ്ൺ
ദുബായിൽ നടന്ന മെഗാ ഷോയിൽ വച്ച് നടൻ മമ്മൂട്ടിയിൽ നിന്ന് പ്രത്യേക നൃത്ത പുരസ്കാരം ഏറ്റുവാങ്ങി യുവ നടൻ സൂര്യ കൃഷ്ൺ. പൊങ്കാല , ഗ്യാങ് ഓഫ് സുകുമാരക്കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് താരം.
മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം യുവതാരം സൂര്യ കൃഷ്ണിന്
ദുബായ്: സിനിമാ-നൃത്ത രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവ നടൻ സൂര്യ കൃഷ്ണിന് നടൻ മമ്മൂട്ടിയുടെ വക പ്രത്യേക പുരസ്കാരം. ഇക്കഴിഞ്ഞ ദിവസം ദുബായിൽ വച്ച് മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടന്ന മെഗാ ഷോയിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. നൃത്ത രംഗത്തെ അസാമാന്യ പ്രകടനത്തിനുള്ള പ്രത്യേക പുരസ്കാരമാണ് മമ്മൂട്ടിയിൽ നിന്ന് സൂര്യ ഏറ്റുവാങ്ങിയത്.
'പൊങ്കാല', 'ഗ്യാങ് ഓഫ് സുകുമാരക്കുറുപ്പ്', 'രണ്ട്' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സൂര്യ കൃഷ്ൺ. 'പൊങ്കാല' എന്ന ചിത്രത്തിൽ സെക്കൻഡ് ഹീറോ ആയി തിളങ്ങിയ താരം, അർജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിലും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അമൃത ടിവി ജൂനിയർ ഡാൻസർ ഷോയിലെ വിജയിയായിരുന്ന സൂര്യ, ശാസ്ത്രീയമായി നൃത്തം പരിശീലിച്ച ശേഷമാണ് വേദികളിലും സിനിമയിലും എത്തിയത്. വിവിധ ടെലിവിഷൻ ഷോകളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ താരം നേടിയിട്ടുണ്ട്. തിരുവനന്തപുരം വർക്കല സ്വദേശിയായ സൂര്യ, ആക്ഷൻ രംഗങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നാടിന് തണലായി സ്മാർട്ട് സേവനങ്ങൾ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസ് ഇനി പുതിയ രൂപത്തിൽ
മുക്കുപണ്ടം പണയം വെച്ച് 41 ലക്ഷം കവർന്നു 48 കാരി കോതമംഗലത്ത് അറസ്റ്റിൽ
മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി യുവതാരം സൂര്യ കൃഷ്ൺ
48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്
സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പർട്ട് സർവീസിന് തുടക്കം
ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ