കലയുടെ വസന്തത്തിന് തൃശൂർ ഒരുങ്ങുന്നു

കലയുടെ വസന്തത്തിന് തൃശൂർ ഒരുങ്ങുന്നു 64-ാമത് കേരള കലോത്സവത്തിന്റെ ലോഗോയും വിശദമായ ഷെഡ്യൂളും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

കലയുടെ വസന്തത്തിന് തൃശൂർ ഒരുങ്ങുന്നു
കലയുടെ വസന്തത്തിന് തൃശൂർ ഒരുങ്ങുന്നു

കലയുടെ വസന്തത്തിന് തൃശൂർ ഒരുങ്ങുന്നു; 64-ാമത് കേരള സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

​തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളുന്നു. 64-ാമത് കലോത്സവത്തിന്റെ ലോഗോയും വിശദമായ ഷെഡ്യൂളും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലാമാമാങ്കം അരങ്ങേറുന്നത്.

​മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സമാപനത്തിന് മോഹൻലാൽ

ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 18-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പത്മഭൂഷൺ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. അനിൽ ഗോപൻ രൂപകൽപ്പന ചെയ്ത ലോഗോയാണ് ഇത്തവണ കലോത്സവത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന്റെ കലാപൈതൃകവും തൃശൂരിന്റെ സാംസ്‌കാരിക ചിഹ്നങ്ങളും ഒത്തിണങ്ങിയതാണ് ലോഗോയുടെ ഡിസൈൻ.

​25 വേദികൾ, വിപുലമായ ഒരുക്കങ്ങൾ

പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. മത്സരാർത്ഥികൾക്കും കാണികൾക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മികച്ച സമയക്രമീകരണമാണ് ഇത്തവണ നിശ്ചയിച്ചിട്ടുള്ളത്. തൃശൂരിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയിൽ കലോത്സവത്തെ വലിയ വിജയമാക്കാൻ എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.