ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ
ലൈംഗിക ചൂഷണം നേരിട്ട കുട്ടികളെ സംരക്ഷിക്കുന്ന ഹോമുകളിലെ സൂപ്രണ്ടുമാർ, കൗൺസിലർമാർ എന്നിവരെ ഉൾപ്പെടുത്തി ബാലാവകാശ സംരക്ഷണ കമ്മീഷൻ തിരുവനന്തപുരത്ത് സംസ്ഥാനതല ആലോചനാ യോഗം സംഘടിപ്പിച്ചു.
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സംരക്ഷണം: ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല യോഗം ചേർന്നു
തിരുവനന്തപുരം: ലൈംഗിക ചൂഷണം നേരിട്ട കുട്ടികളെ സംരക്ഷിക്കുന്ന ഹോമുകളിലെ സൂപ്രണ്ടുമാർ, കൗൺസലർമാർ എന്നിവരുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംസ്ഥാനതല കൂടിയാലോചനാ യോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രം ഹോട്ടലിൽ നടന്ന പരിപാടി കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖർ സംസാരിച്ചു. എസ്.ജെ.പി.യു സംസ്ഥാന അഡീഷണൽ നോഡൽ ഓഫീസറും പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലുമായ കെ. മുഹമ്മദ് ഷാഫി, വനിതാ ശിശുവികസന വകുപ്പ് ഐ.സി.പി.എസ് പ്രോഗ്രാം മാനേജർ കെ. കൃഷ്ണമൂർത്തി, വി.ആർ.സി കോ-ഓർഡിനേറ്റർ പാർവതി മേനോൻ, നിർഭയ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീല മേനോൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
കമ്മീഷൻ അംഗം ടി.സി ജലജ മോൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ കെ.കെ ഷാജു, ബി. മോഹൻ കുമാർ, ഡോ. എഫ് വില്‍സൺ, പി. ഷാജേഷ് ഭാസ്കർ, പബ്ലിക് റിലേഷൻസ് ഓഫീസർ എ.സി അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അതിക്രമങ്ങൾക്ക് ഇരയായവർക്ക് കൃത്യമായ പുനരധിവാസവും മാനസിക പിന്തുണയും ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്.
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം അഡ്വ. പി. സതീദേവി
തുലാവർഷം എത്തുന്നു കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂർ ദസറയ്ക്ക് വർണ്ണാഭമായ തുടക്കം പത്ത് നാളുകൾ ആഘോഷരാവുകൾ
ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടപടി 4 പേർ പിടിയിൽ