സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴിയും ഓണക്കോടിയും കൈമാറി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഉത്രാടദിനത്തിൽ വയസ്കര രാജ് ഭവൻ കോവിലകത്തെത്തി എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്രാടക്കിഴി കൈമാറി. ജില്ലാ കലക്ടർ ഓണക്കോടിയും സമ്മാനിച്ചു.
കോട്ടയം വയസ്കര കോവിലകത്ത് ഉത്രാടക്കിഴി കൈമാറി; സൗമ്യവതി തമ്പുരാട്ടിക്ക് സ്പീക്കറുടെ ഉപഹാരം
കോട്ടയം: ഉത്രാടദിനത്തിൽ വയസ്കര രാജ് ഭവൻ കോവിലകത്തെത്തി എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്രാടക്കിഴി കൈമാറി. 1000 രൂപ അടങ്ങിയതാണ് കിഴി.
കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ച് നൽകിയിരുന്ന പരമ്പരാഗത സമ്മാനമാണ് ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരി എന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യയായ സൗമ്യവതി തമ്പുരാട്ടിക്ക് ഈ തുക നൽകുന്നത്.
തൃശൂർ കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്കാണ് കൈമാറുന്നത്. മുമ്പ് 14 രൂപയായിരുന്ന ഉത്രാടക്കിഴി തുക പിന്നീട് 1000 രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു.
ചടങ്ങിൽ ജില്ലാ കലക്ടർ ചേതൻ കുമാർ മീണ, സൗമ്യവതി തമ്പുരാട്ടിക്ക് ഓണക്കോടി സമ്മാനിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, മുനിസിപ്പൽ കൗൺസിലർ ലീന ജയചന്ദ്രൻ, തഹസീൽദാർ സിറിൽ സഞ്ജു ജോർജ്, ഡെപ്യൂട്ടി തഹസീൽദാർ പി.ജി. കവിത, വില്ലേജ് ഓഫീസർ ജെബോയ് മാത്യു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
