സംഗീത് പ്രതാപും മമിത ബൈജുവും ഒന്നിക്കുന്നു ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഹലോ ഡിയർ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തിറങ്ങി
ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം ഹലോ ഡിയർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സംഗീത് പ്രതാപും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ.
സംഗീത് പ്രതാപും മമിത ബൈജുവും ഒന്നിക്കുന്നു; 'ഹലോ ഡിയർ' ടൈറ്റിലും കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്കും പുറത്തുവിട്ടു
കൊച്ചി: തണ്ണീർമത്തൻ ദിനങ്ങൾ, പടവുകൾ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഹലോ ഡിയർ' എന്ന് നാമകരണം ചെയ്തു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കൗതുകകരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
യുവതലമുറയുടെ പ്രിയതാരങ്ങളായ സംഗീത് പ്രതാപും മമിത ബൈജുവുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ യൂത്തിന്റെ വികാരവിചാരങ്ങളെയാണ് പ്രമേയമാക്കുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത് നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.
മുമ്പ് തിരക്കഥയെഴുതിയ ചിത്രങ്ങളിലൂടെ നടനായും ശ്രദ്ധേയനായ ഡിനോയ് പൗലോസ് തന്നെയാണ് 'ഹലോ ഡിയർ' ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് കൃഷ്ണയ്ക്കൊപ്പം നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
കൊച്ചിയിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. ഓണത്തിന് ശേഷം ബാക്കിയുള്ള ഏതാനും ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയാകും. അതെ സമയം, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ മോഹൻലാൽ - തരുൺ മൂർത്തി ചിത്രമായ 'അതിമനോഹരവും' ചിത്രീകരണ സമാപനത്തിലാണെന്നും ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ: ഛായാഗ്രഹണം: അഖിൽ ജോർജ്, എഡിറ്റിംഗ്: ചമൻ ചാക്കോ, കലാസംവിധാനം: നിമിഷ് എം. താനൂർ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി.
സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഫിനാൻസ് കൺട്രോളർ: ശിവകുമാർ പെരുമുണ്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധർമ്മൻ വള്ളിക്കുന്ന്, കോ-പ്രൊഡ്യൂസർ: അരുൺ ഡി. ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ

