​ഇടുക്കി ഡാം എല്ലാദിവസവും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും മന്ത്രി സണ്ണി ജോസഫ്

ഇടുക്കി ഡാം എല്ലാ ദിവസവും സന്ദർശകർക്കായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ചെറുതോണിയിൽ ഓണോത്സവ് 2026 ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

​ഇടുക്കി ഡാം എല്ലാദിവസവും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും മന്ത്രി സണ്ണി ജോസഫ്
ഇടുക്കി ചെറുതോണിയിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (DTPC) ചേർന്ന് സംഘടിപ്പിക്കുന്ന 'ഓണോത്സവ് 2026' ജില്ലാതല ഉദ്ഘാടനം
​ഇടുക്കി ഡാം എല്ലാദിവസവും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും മന്ത്രി സണ്ണി ജോസഫ്
​ഇടുക്കി ഡാം എല്ലാദിവസവും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും മന്ത്രി സണ്ണി ജോസഫ്
​ഇടുക്കി ഡാം എല്ലാദിവസവും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും മന്ത്രി സണ്ണി ജോസഫ്

ഇടുക്കി ഡാം എല്ലാദിവസവും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്

ചെറുതോണി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന കാര്യത്തിൽ അനുകൂലമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (DTPC) ചേർന്ന് സംഘടിപ്പിക്കുന്ന 'ഓണോത്സവ് 2026' ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഡീൻ കുര്യാക്കോസ് എം.പിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം 10 ദിവസത്തേക്ക് തുറക്കാൻ പ്രത്യേക ഉത്തരവിട്ടത്. എന്നാൽ ഡാം എല്ലാ ദിവസവും തുറന്നു കൊടുക്കണമെന്നതാണ് പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ആവശ്യം. ഒരു ഇടുക്കിക്കാരൻ എന്ന നിലയിൽ ഈ ആവശ്യത്തിനായി വൈദ്യുതി ബോർഡ് ചെയർമാനുമായും മറ്റ് അംഗങ്ങളുമായും സംസാരിച്ച് ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

​ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് കേന്ദ്ര സഹായത്തോടെ ഒരുക്കുന്ന വമ്പൻ ടൂറിസം പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കും. ഇതുസംബന്ധിച്ച് ടൂറിസം മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ യഥാർത്ഥ കർഷകരുടെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനും റോഡ്, പാലങ്ങൾ, മെഡിക്കൽ കോളേജ് വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും സർക്കാർ മുൻഗണന നൽകുമെന്നും മന്ത്രി കൂട്ടിപ്പേർത്തു.

​കേന്ദ്ര ടൂറിസം വകുപ്പിന്റെ 'സ്വദേശി ദർശൻ' പദ്ധതിയുമായി ബന്ധപ്പെടുത്തി ഇടുക്കിയിൽ ബൃഹത്തായ പ്രോജക്ട് യാഥാർത്ഥ്യമാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഡാം റിസർവോയറിന്റെ മുൻവശത്ത് മലമ്പുഴ ഉദ്യാനത്തിന് സമാനമായ രീതിയിൽ അതിമനോഹരമായ പാർക്ക് നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി കെ.എസ്.ഇ.ബി, വനംവകുപ്പ് എന്നിവയുടെ അനുമതികൾ വേഗത്തിൽ ലഭ്യമാക്കുമെന്നും എം.പി വ്യക്തമാക്കി.

​ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ചെറുതോണിയിൽ വർണ്ണശബളമായ ഓണം വിളംബര ഘോഷയാത്രയും നടന്നു. റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.