ബിജെപി സ്ഥാനാർത്ഥികളെ ആദരിച്ചു
ബിജെപി സ്ഥാനാർത്ഥികളെ ആദരിച്ചു വിജയപ്രതീക്ഷയോടെ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി
ബിജെപി സ്ഥാനാർത്ഥികളെ ആദരിച്ചു; വിജയപ്രതീക്ഷയോടെ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി
മൂവാറ്റുപുഴ: 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ജനവിധി തേടിയ സ്ഥാനാർത്ഥികളെ ആദരിച്ചു. ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വരും നാളുകളിൽ മണ്ഡലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനും യോഗം തീരുമാനിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, സംസ്ഥാന കമ്മിറ്റി അംഗം വി.എൻ. വിജയൻ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. സി.വി. ജോണി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. സൂരജ് ജോൺ, ഇ.ടി. നടരാജൻ, അരുൺ പി. മോഹനൻ എന്നിവർ സംസാരിച്ചു. ആർഎസ്എസ് ജില്ലാ കാര്യവാഹ് ജിതിൻ രവി, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് എ.എസ്. വിജുമോൻ, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് അജീഷ് തങ്കപ്പൻ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് നാരായണൻ തുടങ്ങിയവരും പ്രസംഗിച്ചു. കെ.കെ. അനീഷ് കുമാർ, സിന്ധു മനോജ്, അഡ്വ. ധന്യ, അഡ്വ. സാബു ജോൺ, സജി കുമാർ, പി.എം. മനീഷ്, കെ.കെ. ഷാജൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
