ചേങ്ങോട്ടുകോണം സ്കോട്ടിഷ് സ്കൂളിൽ ബസുകൾക്ക് തീപിടിച്ചു അട്ടിമറി സംശയിച്ച് അധികൃതർ
തിരുവനന്തപുരം ചേങ്ങോട്ടുകോണം സ്കോട്ടിഷ് സ്കൂളിലെ വാഹനങ്ങൾക്ക് തീപിടിച്ചു. രണ്ട് ബസുകളും ഒരു വാനും പൂർണ്ണമായും നശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സ്കൂൾ അധികൃതർ
ചേങ്ങോട്ടുകോണം സ്കോട്ടിഷ് സ്കൂളിൽ ബസുകൾക്ക് തീപിടിച്ചു; അട്ടിമറി സംശയിച്ച് അധികൃതർ
തിരുവനന്തപുരം: ചേങ്ങോട്ടുകോണം തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലെ വാഹനങ്ങൾ തീപിടിച്ചു നശിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ അധികൃതർ. സ്കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബസുകളും ഒരു വാനുമാണ് തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചത്. ഇത് വെറുമൊരു അപകടമല്ലെന്നും ആരോ മനഃപൂർവ്വം തീയിട്ടതാണെന്നുമാണ് സ്കൂൾ മാനേജ്‌മെന്റിന്റെ പരാതി.
പുലർച്ചെ ഏകദേശം 2:45 ഓടെയാണ് സംഭവം. സ്കൂൾ വളപ്പിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ബസുകളും വാനും പാർക്ക് ചെയ്തിരുന്നത്. എന്നാൽ തീപിടിത്തം ഉണ്ടായപ്പോൾ വാൻ ബസുകളിലൊന്നിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്. വാൻ ബസിനോട് ചേർത്ത് നിർത്തിയ ശേഷം തീ കൊളുത്തിയതാകാമെന്നാണ് പ്രാഥമിക സംശയം.
തീ പടരുന്നത് കണ്ട് പരിസരവാസികളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. കഴക്കൂട്ടം അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അട്ടിമറി സാധ്യതയുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
