ശബരിമല തീർത്ഥാടനം ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം
മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ ശക്തമാക്കി. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി.
ശബരിമല തീർത്ഥാടനം: ആരോഗ്യ-ശുചിത്വ പരിശോധനകൾ ശക്തമാക്കുന്നു; ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം
പത്തനംതിട്ട: മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിപുലമായ ആരോഗ്യ-ശുചിത്വ പ്രവർത്തനങ്ങളുമായി സർക്കാർ. തീർത്ഥാടന പാതയിലെയും സന്നിധാനത്തെയും ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി.
തീർത്ഥാടകർക്ക് ശുചിത്വമുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് ഹോട്ടൽ ഉടമകൾക്കും വ്യാപാരികൾക്കുമായി ബോധവത്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. സ്ഥാപനങ്ങൾ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചും ജീവനക്കാരുടെ വ്യക്തിശുചിത്വത്തെക്കുറിച്ചും ക്ലാസിൽ നിർദേശങ്ങൾ നൽകി.
തീർത്ഥാടന കാലയളവിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ശക്തമായ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക മെഡിക്കൽ ടീമുകളുടെ സേവനവും ശുചിത്വ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും മന്ത്രി കെ. മുരളീധരൻ
റോഡപകട മരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15 ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി
50 ലിറ്റർ ബിയറും കഞ്ചാവുമായി പെരുമ്പാവൂരിൽ അസം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ
ഊരമന സ്കൂളിന് 1 കോടിയുടെ ഓഡിറ്റോറിയം നിർമ്മാണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
പിറവം നഗരസഭയിൽ 9.28 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
ജാമ്യത്തിലിറങ്ങി വീണ്ടും ഹൈവേ കവർച്ച കൊലക്കേസ് പ്രതി നിധിനെ കാപ്പ ചുമത്തി ജയിലിലടച്ചു